കൊയിലാണ്ടിയിൽ മനോരമ സമ്പാദ്യം-ജിയോജിത് ഓഹരി വിപണി ക്ലാസ്; പ്രവേശനം സൗജന്യം

Mail This Article
കൊയിലാണ്ടി∙ മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസ് എന്നിവയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ സൗജന്യ ഓഹരി വിപണി-മ്യൂച്വൽഫണ്ട് നിക്ഷേപ സെമിനാർ നടത്തുന്നു. പാർക്ക് റെസിഡൻസി ഓഡിറ്റോറിയത്തിൽ (സിവിൽ സ്റ്റേഷനു എതിർവശം) മാർച്ച് എട്ടിന് വൈകിട്ട് 3.30 മുതൽ 5.30 വരെയാണ് സെമിനാർ.
ഡോ. സനേഷ് ചോലക്കാട് (സെബി സ്മാർട്സ് ആൻഡ് എൻഎസ്ഇ ട്രെയ്നർ), പി.പി. മുനാസ് (സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ ആൻഡ് ബ്രാഞ്ച് മാനേജർ, എസ്ബിഐ മ്യൂച്വൽഫണ്ട്, കോഴിക്കോട് ബ്രാഞ്ച്), ജിയോജിജ് റീജണൽ മാനേജർ വി.ആർ. ആന്റണി ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും.
സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരമുണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർബുക്ക് എന്നിവയുടെ സമ്മാനങ്ങൾ ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വിലവരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി തപാലിൽ ലഭിക്കും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: 9995805788 (പി.ആർ. അശ്വിൻനാഥ്, ബ്രാഞ്ച് മാനേജർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്, കൊയിലാണ്ടി).