മനോരമ സമ്പാദ്യം-ജിയോജിത് സൗജന്യ ഓഹരി-മ്യൂച്വൽഫണ്ട് നിക്ഷേപ പരമ്പരയുടെ 25-ാം സെമിനാർ കൊച്ചിയിൽ

Mail This Article
കൊച്ചി∙ മലയാള മനോരമ സമ്പാദ്യം, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സൗജന്യ ഓഹരി-മ്യൂച്വൽ ഫണ്ട് നിക്ഷേപ ബോധവൽകരണ പരമ്പരയുടെ 25-ാം സെമിനാർ കൊച്ചിയിൽ നടക്കും. കൊച്ചി മലയാള മനോരമ കോൺഫറൻസ് ഹാളിൽ മാർച്ച് ഒന്നിന് രാവിലെ 9.30നാണ് സെമിനാർ.
വീഗാലാൻഡ് ഡെവലപ്പേഴ്സ് മാനേജിംഗ് ഡയറക്ടറും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ചെയർമാനുമായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്യും. മലയാള മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അധ്യക്ഷനാകും. ജിയോജിത് ഫിനാൻഷ്യൽ സർവീസസ് മാനേജിങ് ഡയറക്ടർ സി.ജെ. ജോർജ് മുഖ്യപ്രസംഗം നടത്തും.
സെമിനാറിനോട് അനുബന്ധിച്ച് ഓഹരി, മ്യൂച്വൽ ഫണ്ട് നിഷേപത്തിലൂടെ എങ്ങനെ മികച്ച വരുമാനം ഉറപ്പാക്കാം, നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നീ വിഷയങ്ങളിൽ ജിയോജിത് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ.വി.കെ. വിജയകുമാർ ക്ലാസ് നയിക്കും. ജിയോജിത് സൗത്ത് കേരള ഹെഡ് എൻ.ജി. മനോജ് സംശയങ്ങൾക്കു മറുപടി പറയും.
സെമിനാറിന്റെ ഭാഗമായി നിക്ഷേപ മേഖലയുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും ഉണ്ടായിരിക്കും. വിജയികൾക്ക് ജിയോജിത്, മനോരമ ഇയർ ബുക്ക് എന്നിവയുടെ സമ്മാനങ്ങളും ലഭിക്കും. മലയാള മനോരമ, ജിയോജിത് എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. സെമിനാറിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ഡീമാറ്റ് അക്കൗണ്ട് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
രജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന 100 പേർക്ക് 360 രൂപ വില വരുന്ന മനോരമ സമ്പാദ്യം മാസിക ഒരു വർഷത്തേക്ക് സൗജന്യമായി തപാലിൽ ലഭിക്കും. രജിസ്‌ട്രേഷനും വിവരങ്ങൾക്കും: 99611 88401 (സ്മിത സി. ചെറിയാൻ, ജിയോജിത് ഫിനാൻഷ്യൽ കൺസൾട്ടന്റ്).
കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business