വെല്ലുവിളികളുടെ നടുവിൽ ഓഹരി വിപണി; വിദേശ നിക്ഷേപ നഷ്ടം 34,574 കോടി

Mail This Article
×
വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് കഴിഞ്ഞ മാസം വിറ്റുമാറിയത് 34,574 കോടി രൂപ മൂല്യമുള്ള നിക്ഷേപങ്ങൾ. ഇതോടെ ഈ വർഷത്തെ ആകെ പിൻവലിക്കൽ 1.12 ലക്ഷം കോടി രൂപയായി മാറി.

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇറക്കുമതിച്ചുങ്കം സംബന്ധിച്ച പ്രഖ്യാപനങ്ങളും അമേരിക്കയിലെ ബോണ്ട് വരുമാനവും ഡോളറിന്റെ കരുത്തും ഉയർന്നതും ഇന്ത്യൻ കമ്പനികളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത മൂന്നാംപാദഫലങ്ങളുമെല്ലാം വിദേശ നിക്ഷേപകരുടെ വിൽപനയെ സ്വാധീനിക്കുന്നുണ്ട്. ജനുവരിയിൽ പിൻവലിച്ചത് 78,027 കോടി രൂപയാണ്.
English Summary:
Foreign Institutional Investors (FIIs) withdrew ₹34,574 crore from the Indian stock market in February, totaling ₹1.12 lakh crore for the year. Factors include US tariffs, rising US bond yields, and weak Q3 results.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.