ADVERTISEMENT

സമീപകാലത്തായി നേരിടുന്ന കനത്ത നഷ്ടം നിക്ഷേപകരെ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് അകറ്റിനിർത്തുന്നതായി വ്യക്തമാക്കി, പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണത്തിൽ വൻ വീഴ്ച. മ്യൂച്വൽഫണ്ടുകളിൽ തവണവ്യവസ്ഥയിൽ നിക്ഷേപിക്കാവുന്ന സൗകര്യമായ സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അവസാനിപ്പിക്കുന്നവരുടെ എണ്ണവും റെക്കോർഡിലെത്തി.

കഴിഞ്ഞമാസം ആകെ 23 ലക്ഷം പുതിയ ഡിമാറ്റ് അക്കൗണ്ടുകളാണ് രാജ്യത്ത് തുറന്നതെന്ന് ബ്രോക്കറജ് സ്ഥാപനമായ മോത്തിലാൽ ഓസ്വാളിന്റെ റിപ്പോർട്ട് വ്യക്തമാക്കി. ജനുവരിയിൽ 28.3 ലക്ഷം അക്കൗണ്ടുകൾ പുതുതായി ആരംഭിച്ചിരുന്നു. 2023 മേയ്ക്കുശേഷമുള്ള ഏറ്റവും താഴ്ചയാണ് കഴിഞ്ഞമാസത്തേത്.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഓഹരി വിപണി നഷ്ടത്തിന്റെ പാതയിലായിരിക്കുമ്പോൾ പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ കുറയുന്നത് പതിവാണ്. ഓഹരികളിൽ നിക്ഷേപം നടത്താൻ അനിവാര്യമായ ഡിജിറ്റൽ അക്കൗണ്ടാണ് ഡിമെറ്റീരിയലൈസ്ഡ് അക്കൗണ്ട് അഥവാ ഡിമാറ്റ് അക്കൗണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങളായി പുതിയ ഡിമാറ്റ് അക്കൗണ്ടുകളുടെ എണ്ണം കുറയുന്നതാണ് ട്രെൻഡ്. കഴിഞ്ഞ സെപ്റ്റംബറിൽ പുതുതായി 44.7 ലക്ഷം പേർ ഡിമാറ്റ് അക്കൗണ്ട് തുറന്നിരുന്നു. ഒക്ടോബറിൽ‌ 33.4 ലക്ഷം. ഈ വർഷം ജനുവരിയിൽ 28.3 ലക്ഷമായും കുറഞ്ഞു.

എസ്ഐപിയോടും അകൽച്ചയോ?

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്ഐപി) അക്കൗണ്ടുകൾ ഉപേക്ഷിക്കുന്നവരുടെ അനുപാതത്തിൽ കഴിഞ്ഞമാസമുണ്ടായത് സർവകാല റെക്കോർഡ് വർധനയാണെന്ന് അസോസിയേഷൻ ഓഫ് മ്യൂച്വൽഫണ്ട്സ് ഇൻ ഇന്ത്യയുടെ (Amfi) കണക്കുകൾ വ്യക്തമാക്കുന്നു. 122 ശതമാനമാണ് ഫെബ്രുവരിയിൽ എസ്ഐപി സ്റ്റോപ്പേജ് അനുപാതം (SIP Stoppage Ratio) റെക്കോർഡ്.

A closeup letters SIP representing systematic Investment plan against a financial themed background.
Representative image

എസ്ഐപി വേണ്ടെന്നുവച്ചവരുടെയും കാവാലധി തീർന്നതിന്റെയും അനുപാതമാണിത്. ഡിസംബറിൽ 82.73 ശതമാനവും ജനുവരിയിൽ 109 ശതമാനവുമായിരുന്നു. എസ്ഐപി വഴി ഫെബ്രുവരിയിൽ 25,999 കോടി രൂപയാണ് മ്യൂച്വൽഫണ്ടുകളിലേക്ക് എത്തിയത്. ജനുവരിയിൽ 26,400 കോടി രൂപയായിരുന്നു. കഴിഞ്ഞ 6 മാസത്തോളമായി കനത്ത വിൽപനസമ്മർദം നേരിടുകയാണ് ഇന്ത്യൻ ഓഹരി വിപണി. ഇക്കാലയളവിൽ സെൻസെക്സ് 10 ശതമാനവും നിഫ്റ്റി 50 പതിനൊന്ന് ശതമാനവുമാണ് ഇടിഞ്ഞത്.

കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business

English Summary:

Demat account openings plunge to two-year low while SIP stoppage ratio surged to record high

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com