ADVERTISEMENT

യുഎസ് ഓഹരി സൂചികകൾ ഇന്നലെ നടത്തിയത് രണ്ടാംലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വമ്പൻ തിരിച്ചുവരവുകളിലൊന്ന്. ചില രാജ്യങ്ങൾക്കുമേൽ ഏർപ്പെടുത്തിയ 10% അടിസ്ഥാന പകരച്ചുങ്കമാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചത്. 75ലധികം രാജ്യങ്ങൾ പകരച്ചുങ്കത്തിൽ യുഎസുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചെന്ന് കഴിഞ്ഞദിവസം ട്രംപ് പറഞ്ഞിരുന്നു.

ഷി ചിൻപിങ്, ഡോണൾഡ് ട്രംപ്
ഷി ചിൻപിങ്, ഡോണൾഡ് ട്രംപ്

അതേസമയം, വ്യാപാരരംഗത്തെ ബദ്ധവൈരിയായ ചൈനയ്ക്ക് ഇളവില്ലെന്ന് മാത്രമല്ല, പകരച്ചുങ്കം 104 ശതമാനത്തിൽ നിന്ന് 125 ശതമാനമായി കൂട്ടുകയും ചെയ്തു. എന്നാൽ, മറ്റു രാജ്യങ്ങൾക്കുമേലുള്ള പകരച്ചുങ്കം 90 ദിവസത്തേക്ക് മരവിപ്പിച്ച നടപടിയുടെ പശ്ചാത്തലത്തിൽ യുഎസ് ഓഹരി സൂചികകൾ കുതിച്ചുയരുകയായിരുന്നു. മെക്സിക്കോ, കാനഡ എന്നിവയ്ക്കുമേൽ ഏർപ്പെടുത്തിയ 25% പകരച്ചുങ്കത്തിലും ഇളവില്ല.

എസ് ആൻഡ് പി500 സൂചിക 9.52 ശതമാനം (+474.1 പോയിന്റ്) കുതിച്ചുകയറി. രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള മൂന്നാമത്തെ വലിയ മുന്നേറ്റമാണിത്.

∙ 2008 ഒക്ടോബർ 13ന് 11.58% ഉയർന്നതാണ് റെക്കോർഡ്

∙ 2008 ഒക്ടോബർ 28ന് 10.79% കുതിച്ചിരുന്നു

∙ 2025 ഏപ്രിൽ 9ലെ 9.52% മൂന്നാമത്തെ വമ്പൻ കുതിപ്പ്

∙ 2020 മാർച്ച് 24ന് 9.38% നേട്ടമുണ്ടാക്കിയിരുന്നു

∙ 2020 മാർച്ച് 13ന് 9.29% കയറി

NEW YORK, NEW YORK - AUGUST 23: Traders work on the floor of the New York Stock Exchange during morning trading on August 23, 2024 in New York City. Stocks opened up on the rise ahead of Federal Reserve Chairman Jerome Powell's remarks at the 2024 Jackson Hole Economic Symposium.   Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)
Michael M. Santiago/Getty Images/AFP (Photo by Michael M. Santiago / GETTY IMAGES NORTH AMERICA / Getty Images via AFP)

ഡൗ ജോൺസിന്റെ ഇന്നലത്തെ നേട്ടം 7.87% (+2,962 പോയിന്റ്). നാസ്ഡാക് 12.16% (+1,857 പോയിന്റ്) ഉയർന്നു. ഡൗ കുറിച്ചത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള 6-ാമത്തെ വലിയ മുന്നേറ്റമാണ്.  ഡൗവിന്റെ മികച്ച നേട്ടങ്ങൾ ഇങ്ങനെ:

∙ 2020 മാർച്ച് 24ന് : 11.37%

∙ 2008 ഒക്ടോബർ 13 : 11.08%

∙ 2008 ഒക്ടോബർ 28 : 10.88%

∙ 1987 ഒക്ടോബർ 21 : 10.15%

∙ 2020 മാർച്ച് 13 : 9.36%

∙ 2025 ഏപ്രിൽ 9 : 7.87%

നാസ്ഡാക് രേഖപ്പെടുത്തിയത് ചരിത്രത്തിലെ രണ്ടാമത്തെ വമ്പൻ മുന്നേറ്റം.

∙ 2001 ജനുവരി 3 : 14.17%

∙ 2025 ഏപ്രിൽ 9 : 12.16%

∙ 2008 ഒക്ടോബർ 13 : 11.81%

∙ 2000 ഡിസംബർ 5 : 10.48%

ന്യൂയോർക്ക് സ്റ്റോക് എക്സ്ചേഞ്ചിലെ ദൃശ്യം (Photo by SPENCER PLATT / GETTY IMAGES NORTH AMERICA / AFP)
Photo by SPENCER PLATT / GETTY IMAGES NORTH AMERICA / AFP

കോവിഡനന്തരമുള്ള ഏറ്റവും വലിയ തകർച്ചയിലൂടെ കടന്നുപോകുന്നതിനിടെയാണ് ഇപ്പോൾ യുഎസ് ഓഹരികൾ വൻ തിരിച്ചുകയറ്റം നടത്തിയിരിക്കുന്നത്. ഡൗ കഴിഞ്ഞ 4 ദിവസത്തിനിടെ 4,500ലേറെ പോയിന്റ് തകർന്നടിഞ്ഞിരുന്നു. ലോകത്തെ ഏറ്റവും വലിയ ശതകോടീശ്വരന്മാരുടെ ആസ്തിയിൽ നിന്നും കമ്പനികളുടെ വിപണിമൂല്യത്തിൽ നിന്നും കൊഴിഞ്ഞുപോയത് ബില്യനും ട്രില്യനും കണക്കിന് ഡോളറുമായിരുന്നു.

യുഎസ് ഓഹരികളുടെ തളർച്ച ആഗോളതലത്തിൽ ആഞ്ഞടിച്ചതിനെ തുടർന്ന് യൂറോപ്യൻ, ഏഷ്യൻ ഓഹരി വിപണികളും ഇന്ത്യയുടെ സെൻസെക്സും നിഫ്റ്റിയുമെല്ലാം നേരിട്ടതും കനത്ത വൽപന സമ്മർദം. യുഎസിൽ ഇന്നലെ ആപ്പിൾ, എൻവിഡിയ എന്നിവ 15-19% ഓഹരിക്കുതിപ്പ് നടത്തി. ടെസ്‍ല മുന്നേറിയത് 22%.

ഏഷ്യൻ ഓഹരികളിലും മുന്നേറ്റം

യുഎസ് ഓഹരികളുടെ നേട്ടത്തിന്റെ കാറ്റ് ഏഷ്യൻ ഓഹരികളിലും ആഞ്ഞടിച്ചിട്ടുണ്ട്. ജാപ്പനീസ് സൂചിക നിക്കേയ് 8.65% നേട്ടത്തിലേറി. ദക്ഷിണ കൊറിയയുടെ കോസ്പി 5 ശതമാനം കുതിച്ചു. ഓസ്ട്രേലിയയുടെ എഎസ്എക്സ്200 മുന്നേറിയത് 6%. 

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അതേസമയം, മഹാവീർ ജയന്തി പ്രമാണിച്ച് ഇന്ത്യൻ ഓഹരികൾക്ക് ഇന്ന് അവധിയാണ്. ഇന്നലെ സെൻസെക്സ് 379.93 പോയിന്റ് (-0.51%) താഴ്ന്ന് 73,847ലും നിഫ്റ്റി 136.70 പോയിന്റ് നഷ്ടവുമായി (-0.61%) 22,399.15ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

Dow jumps 2,900 points, S&P 500 sees biggest gain since 2008 after Trump reverses tariffs.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com