ADVERTISEMENT

എകാഗ്രഹിന് വെറും 4 മാസം പ്രായമുള്ളപ്പോഴാണ് മുത്തച്ഛൻ 240 കോടി രൂപയുടെ ഓഹരികൾ സമ്മാനിച്ചത്. അതും ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനികളിലൊന്നായ ഇൻഫോസിസിന്റെ. എകാഗ്രഹ് രോഹൻ മൂർത്തിക്ക് (Ekagrah Rohan Murty) ഇപ്പോൾ വയസ്സ് ഒന്നര. ഇൻഫോസിസിന്റെ (Infosys) ഏറ്റവും പുതിയ ലാഭവിഹിതമായി ഏകാഗ്രഹിനെ കാത്തിരിക്കുന്നത് 3.3 കോടി രൂപ. ഇതോടെ, ഈ ഒന്നര വയസ്സിനുള്ളിൽ മാത്രം ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ ഈ കോടീശ്വരൻ സ്വന്തമാക്കുന്ന ലാഭവിഹിതം 10.65 കോടി രൂപയാകും.

ഇക്കഴിഞ്ഞ ജനുവരി-മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇൻഫോസിസ് പുറത്തുവിട്ടു. സംയോജിത ലാഭം (consolidated net profit) മുൻവർഷത്തെ സമാനപാദത്തിലെ 7,969 കോടി രൂപയിൽ നിന്ന് 12% കുറഞ്ഞ് 7,033 കോടി രൂപയാണ്. വരുമാനം 8% ഉയർന്ന് 40,925 കോടി രൂപയായി. കഴിഞ്ഞവർഷത്തെ സമാനപാദത്തിൽ 37,923 കോടി രൂപയായിരുന്നു.

infosys-new1

കഴിഞ്ഞപാദത്തിൽ കമ്പനിയുടെ പ്രവർത്തന മാർജിൻ (Operating margin) 0.9% ഉയർന്ന് 21 ശതമാനമായിട്ടുണ്ട്. ഡിസംബർ പാദത്തെ അപേക്ഷിച്ച് കഴിഞ്ഞപാദ സംയോജിത ലാഭം 3.3 ശതമാനം ഉയർന്നെങ്കിലും വരുമാനം 2 ശതമാനം കുറഞ്ഞു. നടപ്പുവർഷം 0-3% വരുമാന വളർച്ചയാണ് കമ്പനി പ്രതീക്ഷിക്കുന്നത് (constant currency revenue growth guidance). കഴിഞ്ഞവർഷം (2024-25) ഇതു 4.5-5 ശതമാനമായിരുന്നു.

narayana-murthy-infosys

ഓഹരിക്ക് 22 രൂപ വീതം അന്തിമ ലാഭവിഹിതമാണ് (final dividend) കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കായി ഇൻഫോസിസ് പ്രഖ്യാപിച്ചത്. ഇൻഫോസിസ് സഹ-സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയാണ് (NR Narayana Murthy) എകാഗ്രഹിന്റെ മുത്തച്ഛൻ. 2023 നവംബറിലാണ് ഏകാഗ്രഹ് ജനിച്ചത്. ഏകാഗ്രഹിന്റെ കൈവശമുള്ള ഇൻഫോസിസ് ഓഹരികൾ കമ്പനിയുടെ മൊത്തം ഓഹരികളുടെ 0.04 ശതമാനം വരും. വ്യാഴാഴ്ച ഇൻഫോസിസ് ഓഹരികൾ എൻഎസ്ഇയിൽ 1.03% ഉയർന്ന് 1,427.70 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായവ വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business

English Summary:

India's Youngest Millionaire: 1.5-Year-Old Rake in Crores from Infosys Dividends.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com