അംബാനിയുടെ പുതുതലമുറ കമ്പനിക്ക് അറ്റാദായത്തില്‍ മികച്ച നേട്ടം

Mail This Article
റിലയന്‍സ് ഇന്‍ഡസ്ട്രീസിന് കീഴിലുള്ള ബാങ്ക് ഇതര ധനകാര്യ സ്ഥാപനമായ (എന്‍ബിഎഫ്‌സി) ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് രേഖപ്പെടുത്തുന്നത് മികച്ച വളര്‍ച്ച. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ മൊത്തം വരുമാനത്തില്‍ 12% വര്‍ധനവാണുണ്ടായിരിക്കുന്നത്.
മൊത്തം വരുമാനം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% ശതമാനം വര്‍ധന രേഖപ്പെടുത്തി 2,079 കോടി രൂപയിലെത്തി. 2025 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസിന്റെ സംയോജിത അറ്റാദായം 316.11 കോടി രൂപയാണ്. 1.8 ശതമാനമാണ് വര്‍ധന.
കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 310.63 കോടിയായിരുന്നു അറ്റാദായം. മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം 24% വര്‍ധിച്ച് 518 കോടിയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 418 കോടി രൂപയായിരുന്നു.
2025 സാമ്പത്തിക വര്‍ഷത്തില്‍ പ്രതി ഓഹരിക്ക് 0.50 രൂപ ലാഭവിഹിതം നല്‍കാന്‍ ബോര്‍ഡ് ശുപാര്‍ശ ചെയ്തിട്ടുമുണ്ട്.

ഓഹരി അധിഷ്ഠിത വായ്പ
എന്‍ബിഎഫ്‌സിയില്‍ സജീവമാകുന്ന ജിയോഫിനാന്‍സ് അടുത്തിടെയാണ് ഓഹരി അധിഷ്ഠിത വായ്പ നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. 9.99 ശതമാനം പലിശ നിരക്ക് മുതല്‍, ഓഹരികള്‍ ഈടായി നല്‍കിയാല്‍ പൂര്‍ണമായും ഡിജിറ്റല്‍ വായ്പ ജിയോഫിന്നില്‍ നിന്ന് ലഭ്യമാകുന്ന പദ്ധതിയാണിത്.
ഭവനവായ്പകള്‍, പ്രോപ്പര്‍ട്ടി വായ്പകള്‍, കോര്‍പ്പറേറ്റ് ഫൈനാന്‍സിങ് തുടങ്ങിയ വായ്പാ സേവനങ്ങള്‍ ജിയോഫിനാന്‍സ് ആപ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാണ്. യുപിഐ പേമെന്റുകള്‍, മണി ട്രാന്‍സ്ഫര്‍, സേവിങ്സ് അക്കൗണ്ട്, ഡിജിറ്റല്‍ ഗോള്‍ഡ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ് പോര്‍ട്ട്ഫോളിയോ ട്രാക്കിങ് തുടങ്ങിയ സേവനങ്ങളും ജിയോഫിനാന്‍സ് ആപ്പ് നല്‍കുന്നുണ്ട്.