ADVERTISEMENT

ശക്തമായ  വിൽപനകൾക്കു ശേഷമുള്ള തിരിച്ചുവരവ് തുടങ്ങിയിരിക്കുകയാണ് വിപണി. നടപ്പു സാമ്പത്തിക വർഷത്തെ നാലാം പാദഫലങ്ങൾ കൂടി അനുകൂലമാകുന്നതോടെ ഇനിയുള്ള മാസങ്ങളിൽ മുന്നേറ്റം ശക്തമാകുമെന്നു വിലയിരുത്താം. അതിനാൽ ഇപ്പോൾ ലഭ്യമായിട്ടുള്ള ഇടിവിന്റെ ഈ അവസരം നിക്ഷേപകർ പരമാവധി ഉപയോഗപ്പെടുത്തുക. ഏറ്റവും മികച്ച ഓഹരികൾ സമാഹരിച്ച് സ്വന്തം പോർട്ട്ഫോളിയോ മികച്ചതാക്കുക. വാറൻ ബഫറ്റിന്റെ വാക്കുകൾ ഓർക്കുക: ‘വില ഇടിയുമ്പോഴാണ് നിക്ഷേപിക്കാനുള്ള ഏറ്റവും നല്ല അവസരം.’

നിക്ഷേപശൈലി മാറ്റിയാൽ ഓഹരി വിപണിയിലെ ഏത് ഇടിവിനെയും മറികടന്ന് 5–10 വർഷ കാലയളവിൽ നല്ല നേട്ടം ഉറപ്പാക്കാം. അതിനായി ഇപ്പോൾ ചെയ്യാവുന്ന ചിലതുണ്ട്: 

∙    പോർട്ട്ഫോളിയോ വൈവിധ്യവൽക്കരിക്കാം

ഒരു ആസ്തിയിലോ മേഖലയിലോ അമിതമായി നിക്ഷേപിക്കാതിരിക്കുക. സുരക്ഷിതമായ ആസ്തികളായ സ്വർണം, കടപ്പത്രം എന്നിവ ഉപയോഗിച്ച് ഹെഡ്ജിങ് നടത്താം.

∙    കാര്യങ്ങൾ പഠിക്കുക വിപണിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ശരിയായും കൃത്യമായും സമയത്തും മനസിലാക്കുക. കേന്ദ്രബാങ്കുകളുടെ നയങ്ങളും വിദേശ നിക്ഷേപ സ്ഥാപനങ്ങളെയും വിലയിരുത്തുക. 

∙    വേണ്ട, പാനിക് സെല്ലിങ് വിപണിയിൽ ഇടിവുണ്ടായാൽ എല്ലാവർക്കും ഒപ്പം പേടിച്ചു വിൽക്കുക എന്നത് നിങ്ങൾ ചെയ്യരുത്. ഈ പാനിക് സെല്ലിങ് ഒഴിവാക്കിയാൽതന്നെ ഓഹരിയിലെ നഷ്ടം വലിയ രീതിയിൽ കുറയ്ക്കാം. എല്ലാവരും വാങ്ങുമ്പോൾ നിങ്ങൾ വിൽക്കുക, എല്ലാവരും വിൽക്കുമ്പോൾ വാങ്ങുക എന്ന വിപണിയുടെ അടിസ്ഥാന പ്രമാണം പാലിക്കുക.

∙    ലിക്വിഡിറ്റി ഉറപ്പാക്കുക

എപ്പോഴും ഒരു എമർജൻസി ഫണ്ട് കരുതുക. അങ്ങനെയെങ്കിൽ കനത്ത വിലിയിടിവിൽ ഓഹരികൾ വിറ്റ് മാറേണ്ടിവരില്ല,  കാത്തിരിക്കാനാകും. അതുവഴി നഷ്ടം നികത്തി നേട്ടം ഉറപ്പാക്കാം. 

∙    ദീർഘകാലത്തേക്കു നിക്ഷേപിക്കുക

ഹ്രസ്വകാല ആവശ്യത്തിനായി വച്ചിരിക്കുന്ന തുകയെടുത്ത് ഒരിക്കലും ഓഹരിയിൽ നിക്ഷേപിക്കരുത്. അഞ്ചോ അതിലധികമോ വർഷത്തേക്കു നിക്ഷേപിച്ചാൽ മികച്ച ഇന്ത്യൻ ഓഹരികളിൽ നല്ല നേട്ടമെടുക്കാം. അതുപോലെ പെട്ടെന്നു പണമുണ്ടാക്കാമെന്ന ലക്ഷ്യത്തോടെയുള്ള നിക്ഷേപവും ഒഴിവാക്കുക. 

∙    എസ്ഐപി തുടരുക

ഇടിവിൽ ഓഹരി വിൽക്കരുത് എന്നതുപോലെതന്നെ പ്രധാനമാണ് തിരുത്തലുണ്ടായാൽ എസ്ഐപി  നിർത്തരുത് എന്നതും.

∙    തിരുത്തലുകളിൽ വാങ്ങുക- സ്വന്തമാക്കണം എന്ന് ആഗ്രഹിച്ചിരുന്ന മികച്ച ഓഹരികൾ കുറഞ്ഞ വിലയ്ക്കു വാങ്ങാനുള്ള അവസരം ഉപയോഗപ്പെടുത്തുക. മികച്ച ഓഹരികളുടെ പോർട്ട്ഫോളിയോ തയാറാക്കി ഓരോ ഇടിവിലും  കഴിയുന്നത്ര തുക നിക്ഷേപിക്കാം.  

ലേഖകൻ AAA Profitന്റെ  മാനേജിങ് ഡയറക്ടറാണ് 

സമ്പാദ്യത്തിന്റെ ഏപ്രിൽ ലക്കത്തിൽ പ്രസിദ്ധീകരിച്ചത്

വാട്സാപ്പ് നമ്പർ : 9207749142

English Summary:

Market dips offer opportunities for savvy investors. This article provides strategies to navigate downturns and generate profits, including diversification, avoiding panic selling, maintaining liquidity, and long-term investing. Learn how to turn market corrections into gains.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com