കോർപറേറ്റ് ജോലി വിട്ട് സിവിൽ സർവീസ് പരിശീലനം; ഒന്നാം റാങ്ക് നേടി ഇഷിത

Mail This Article
ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഇഷിത കിഷോർ ഗ്രേറ്റർ നോയിഡ സ്വദേശിയാണ്. ഡൽഹി സർവകലാശാലയിലെ ശ്രീറാം കോളജ് ഓഫ് കൊമേഴ്സിൽനിന്നാണു ബിരുദം നേടിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത ശേഷമാണു സിവിൽ സർവീസ് പരീക്ഷയ്ക്കു തയാറെടുപ്പ് ആരംഭിച്ചത്.
Read Also : ആദ്യശ്രമത്തിൽ സിവിൽ സർവീസ് പ്രിലിമിനറിയിൽ കാലിടറി, രണ്ടാം ശ്രമത്തിൽ ആറാം റാങ്ക്
രണ്ടാം റാങ്ക് നേടിയ ഗരിമ ലോഹ്യ ഡൽഹി സർവകലാശാലയിലെ കിരോരിമാൽ കോളജിൽനിന്നാണു ബിരുദം നേടിയത്. മൂന്നാം റാങ്കുകാരി ഉമാ ഹരതി ഹൈദരാബാദ് ഐഐടിയിൽനിന്നു സിവിൽ എൻജിനീയറിങ്ങിൽ ബിരുദം നേടി. നാലാം റാങ്ക് നേടിയ സ്മൃതി മിശ്ര ഡൽഹി സർവകലാശാലയിലെ മിറാൻഡ ഹൗസ് കോളജിൽനിന്നാണു ബിരുദമെടുത്തത്.
Content Summary : UPSC topper Ishita Kishore left her corporate career to prepare for Civil Services Exam