കാർഷിക സർവകലാശാലകളിൽ അധ്യാപകരാകണോ?; അപേക്ഷിക്കാം 25 നു മുൻപ്

Mail This Article
എംജി സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിൽ 26 പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. 20 വരെ അപേക്ഷിക്കാം. https://facultyrecruitment.mgu.ac.in ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും 25ന് അകം സർവകലാശാലയിൽ നേരിട്ടു നൽകണം. 2018ലെ യുജിസി മാനദണ്ഡ പ്രകാരം യോഗ്യത വേണം.
∙കുസാറ്റ്: 22 ഒഴിവ്
കൊച്ചി സർവകലാശാലയുടെ (കുസാറ്റ്) വിവിധ വകുപ്പ്/ വിഭാഗങ്ങളിൽ 22 അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ അവസരം. വ്യത്യസ്ത വിജ്ഞാപനം. ഒാൺലൈനായി അപേക്ഷിക്കണം. www.cusat.ac.in
ഒഴിവുള്ള വകുപ്പ്/വിഭാഗം: കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ് (മെക്കാനിക്കൽ, സിവിൽ, കെമിക്കൽ, ഇലക്ട്രിക്കൽ എൻജിനീയറിങ്, സേഫ്റ്റി), ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ് (ഇന്റലക്ച്വൽ പ്രോപ്പർട്ടി റൈറ്റ്സ്), ഫിസിക്കൽ ഒാഷനോഗ്രഫി.
∙കാർഷികം: 2 ഒഴിവ്
കാർഷിക സർവകലാശാലയുടെ മേലേ പട്ടാമ്പിയിലെ റീജനൽ അഗ്രികൾചറൽ റിസർച് സ്റ്റേഷനിൽ 2 അസിസ്റ്റന്റ് പ്രഫസർ (പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ്) ഒഴിവ്. 15 വരെ അപേക്ഷിക്കാം. www.kau.in