ADVERTISEMENT

Q. കേരളത്തിലെ പ്രധാന എംബിഎ പഠനകേന്ദ്രങ്ങൾ, പ്രവേശനപരീക്ഷകൾ എന്നിവ വിശദീകരിക്കാമോ?
- അസ്കർ
A. എംബിഎ പ്രോഗ്രാമുകളിലേക്ക് KMAT/CAT/ CMAT സ്കോർ അടിസ്ഥാനമാക്കിയാണു പ്രവേശനം. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയിൽ CUET ( PG) സ്കോർ പരിഗണിക്കും. ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയിലെ പ്രകടനവും പരിഗണിക്കും. CAT പരീക്ഷ നവംബർ അവസാനമോ ഡിസംബർ ആദ്യമോ ആണു നടക്കുക. CMAT ഫെബ്രുവരിയിലും KMAT ഫെബ്രുവരി / മേയ് മാസങ്ങളിലും പ്രതീക്ഷിക്കാം. CUET (PG) മാർച്ചിൽ നടക്കും

പ്രധാന സർക്കാർ സ്ഥാപനങ്ങൾ
1.
ഐഐഎം കോഴിക്കോട്: ഇന്ത്യയിലെ ഏറ്റവും മികച്ച ബിസിനസ് സ്കൂളുകളിലൊന്ന്. പ്രവേശനം കോമൺ അഡ്മിഷൻ ടെസ്റ്റ് (CAT) വഴി
2. കൊച്ചിൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (കൊച്ചി).
3. എൻഐടി കോഴിക്കോട്
4. കേരള, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളിൽ വിവിധ കേന്ദ്രങ്ങളിൽ
5. കേരള കാർഷിക, ഫിഷറീസ് സർവകലാശാലകൾ
6. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള, കാസർകോട്

പ്രധാന സ്വകാര്യ സ്ഥാപനങ്ങൾ
1.
രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസസ്, കൊച്ചി
2. അമൃത സ്കൂൾ ഓഫ് ബിസിനസ് (കൊച്ചി/അമൃതപുരി)
3. സേവ്യർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് & ഒൻട്രപ്രനർഷിപ്, കൊച്ചി
4. സെന്റ് ഗിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കോട്ടയം
5. എസ്‌സിഎംഎസ് സ്കൂൾ ഓഫ് ടെക്നോളജി ആൻഡ് മാനേജ്മെന്റ്, കൊച്ചി
6. മരിയൻ സ്കൂൾ ഓഫ് മാനേജ്മെന്റ്, കുട്ടിക്കാനം
7. ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, കൊല്ലം
8. ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, കറുകുറ്റി
9. എസ്ബി ചങ്ങനാശേരി
10. ലീഡ് പാലക്കാട്

English Summary:

Crack the Kerala MBA Code: Top Colleges, Entrance Exams & Admission Tips. Best MBA Colleges in Kerala, KMAT, CAT, CMAT & More - A Complete Admission Guide.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com