റാങ്ക് ലിസ്റ്റിൽ ഇടം നേടണോ? തീരസമതലങ്ങളെക്കുറിച്ച് അറിയണം

Mail This Article
ഇന്ത്യയുടെ പടിഞ്ഞാറൻ തീരസമതലം, കിഴക്കൻ തീരസമതലം എന്നിവ സംബന്ധിച്ച ചോദ്യങ്ങൾ പിഎസ്‌സി പരീക്ഷകളിൽ പതിവായി കാണാറുണ്ട്. ഇന്ത്യയുടെ ഭൂപടത്തിൽ ദക്ഷിണേന്ത്യൻ ഭാഗത്ത് കടലിനോടു ചേർന്ന് ഇരുവശത്തുമായി കാണപ്പെടുന്ന ഭാഗങ്ങളാണിവ. ഭൂപടം ഉപയോഗിച്ച് ഈ ഭാഗങ്ങളെക്കുറിച്ചു കൃത്യമായി പഠിക്കണം. പ്രസ്താവനാരൂപത്തിലുള്ള ചോദ്യങ്ങളും ഈ ഭാഗത്തുനിന്നു പ്രതീക്ഷിക്കാം. ഇവ തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണെന്നു നോക്കാം
പടിഞ്ഞാറൻ തീരസമതലം
∙ സ്ഥിതി ചെയ്യുന്നത് അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ.
∙ റാൻ ഓഫ് കച്ച് മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു.
∙ താരതമ്യേന വീതി കുറവ്.
∙ ഗുജറാത്ത് തീരസമതലം, കൊങ്കൺ തീരസമതലം, മലബാർ തീരസമതലം എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു.
∙ കായലുകളും അഴിമുഖങ്ങളും കാണപ്പെടുന്നു.
കിഴക്കൻ തീരസമതലം
∙ പ്രധാനമായും ബംഗാൾ ഉൾക്കടലിനും പൂർവഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു.
∙ സുന്ദർബൻ മുതൽ കന്യാകുമാരി വരെ വ്യാപിച്ചിരിക്കുന്നു.
∙ വീതി താരതമ്യേന കൂടുതൽ.
∙ കൊറമാണ്ഡൽ തീരസമതലം, വടക്കൻ സിർകാർസ് തീരസമതലം എന്നിങ്ങനെ തരംതിരിക്കാം
∙ ഡെൽറ്റ രൂപീകരണം നടക്കുന്നു.