ഐസറിലെ മുൻ വിദ്യാർഥി, മലയാളം ഐച്ഛിക വിഷയം; ദേവിക പ്രിയദർശിനിക്ക് 95-ാം റാങ്ക്

Mail This Article
തിരുവനന്തപുരം ∙ മലയാളം സാഹിത്യം പ്രധാന വിഷയമായി സിവിൽ സർവീസസ് പരീക്ഷ എഴുതിയ ദേവിക പ്രിയദർശിനിക്ക് 95-ാം റാങ്കിന്റെ തിളക്കം. ചാത്തന്നൂർ പോസ്റ്റ് ഓഫിസിനു സമീപം തിരുവാതിരയിൽ എൻജിനീയർ ജെ.അയ്യപ്പൻ പിള്ളയുടെയും കടമ്പാട്ടുകോണം ഹൈസ്കൂൾ അധ്യാപിക പി.ആർ. രാധിക പ്രിയദർശിനിയുടെയും മകളാണ് ദേവിക. ഖത്തർ എയർവെയ്സ് പൈലറ്റ് എം.ജെ.അരവിന്ദാണു ഭർത്താവ്. അരവിന്ദിന്റെ വസതിയായ തിരുവനന്തപുരം തിരുമല, വലിയവിള ശ്രീധന്യയിലാണ് ഇപ്പോൾ താമസം.
കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടിയ ദേവിക മലയാളം സാഹിത്യം പ്രധാന വിഷയമായാണ് സിവിൽ സർവീസസ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം ഐസറിൽ നിന്നാണു കെമിസ്ട്രിയിൽ ഡിഗ്രിയും പിജിയും എടുത്തത്. മലയാള സാഹിത്യത്തിലെ പ്രിയ എഴുത്തുകാരൻ ആരെന്നായിരുന്നു അഭിമുഖത്തിലെ ചോദ്യം. എം.ടി. വാസുദേവൻ നായർ എന്നുത്തരം നൽകി.
മൂന്നാമത്തെ ശ്രമത്തിലാണു സിവിൽ സർവീസസിൽ ആദ്യ 100 റാങ്കിനുള്ളിൽ ഇടം പിടിച്ചത്. സഹോദരൻ പരേതനായ എ.ആർ.ഗോകുൽ.