സിവിൽ സർവീസസ് പരീക്ഷ: റാങ്ക് ലിസ്റ്റിലെ മറ്റു മലയാളികൾ

Mail This Article
∙ജേക്കബ് ജെ.പുത്തൻവീട്ടിൽ (126): തിരുവനന്തപുരം മണ്ണന്തല എശയ്യ നഗർ പുത്തൻവീട്ടിൽ ട്രിനിറ്റി കോളജ് ഓഫ് എൻജിനീയറിങ് മുൻ ഡയറക്ടർ ജേക്കബ് പുത്തൻവീട്ടിലിന്റെയും ആരോഗ്യ വകുപ്പിലെ മെഡിക്കൽ ഓഫിസറായ ഡോ.എലിസബത്തിന്റെയും മകൻ.
∙സി.കൃഷ്ണ (139): പെരുമ്പാവൂർ ഇരിങ്ങോൾ കുളങ്ങര അകത്തൂട്ട് വീട്ടിൽ കെ.കെ.ചന്ദ്രാംഗദന്റെയും (തൃശൂർ ഇസാഫ് ബാങ്ക് വൈസ് പ്രസിഡന്റ്) ഷൈജിയുടെയും മകൾ. തിരുവനന്തപുരത്ത് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് ഉദ്യോഗസ്ഥനായ ബിമൽ ചന്ദ്രശേഖറാണ് ഭർത്താവ്.
∙പി.വി.അമൽ (158): മൂവാറ്റുപുഴ നോർത്ത് മാറാടി പാനേത്ത് പി.കെ.വിജയന്റെയും രുക്മിണിയുടെയും മകൻ. മുൻ പരീക്ഷയിൽ ഐപിഎസ് നേടിയ അമൽ നിലവിൽ ഹൈദരാബാദ് നാഷനൽ പൊലീസ് അക്കാദമിയിൽ പരിശീലനത്തിലാണ്.
∙പി.ജെ.അലക്സ് ഏബ്രഹാം (165): തൃശൂർ ചേർപ്പ് പള്ളിപ്പറമ്പിൽ ജോസഫിന്റെയും ജിജിയുടെയും മകൻ.
∙ആർ.രജത് (169): തിരുവനന്തപുരം നേമം കാരയ്ക്കാമണ്ഡപം കാരക്കാട് ലെയ്ൻ ഗ്രീൻ ഗാർഡൻസ് നമ്പർ 2 ഇന്ദീവരത്തിൽ സിഎസ്ഐആറിൽ സീനിയർ സൂപ്രണ്ടിങ് എൻജിനീയർ ആർ.രാജീവിന്റെയും ബ്രഹ്മോസിലെ സീനിയർ സൂപ്പർവൈസർ ജെ.എൻ.രാഗിണിയുടെയും മകൻ.
∙ബി.ഗോപിക (185): തിരുവനന്തപുരം ആനയറ കല്ലുംമൂട് ശിവറാം ഗാർഡൻസിൽ റവന്യു അഡീഷനൽ സെക്രട്ടറി ആർ.എൽ.ഗോപകുമാറിന്റെയും എസ്.ആർ.ബിന്ദുവിന്റെയും മകൾ.
∙സൗമ്യ കൃഷ്ണൻ (196): തിരുവനന്തപുരം അയിരൂർ പുത്തൻമഠത്തിൽ രാധാകൃഷ്ണൻ പോറ്റിയുടെയും പ്രേമലതയുടെയും മകൾ.
∙വിനീത് ലോഹിതാക്ഷൻ (211): പെരുമ്പാവൂർ കോടനാട് ശ്രീദേവി വിലാസത്തിൽ ലോഹിതാക്ഷന്റെയും ശ്രീദേവിയുടെയും മകൻ.
∙പി.ഹേമന്ത് ശങ്കർ (223): പാലക്കാട് ചിറ്റൂർ വിളയോടി ശ്രീനന്ദനം വീട്ടിൽ അഡ്വ. കെ.നന്ദശങ്കറിന്റെയും മങ്കര ഹയർ സെക്കൻഡറി സ്കൂളിലെ റിട്ട. പ്രിൻസിപ്പൽ പി.രമേശ്വരിയുടെയും മകൻ. സഹോദരൻ പി.ശരത് ശങ്കർ 2020ലെ സിവിൽ സർവീസ് പരീക്ഷയിൽ 113–ാം റാങ്ക് നേടി.
∙അക്ഷയ് ദിലീപ് (246): തൃശൂർ പേരാമംഗലം വൃന്ദാവനിൽ വി. ദിലീപ് – കെ.വി.വിജയ ദമ്പതികളുടെ മകൻ.
∙നിനിയ തോമസ് (254): ആലങ്ങാട് പള്ളിക്കര വീട്ടിൽ പി.പി.തോമസിന്റെയും ജെസി തോമസിന്റെയും മകൾ.
∙ലക്ഷ്മി മേനോൻ (310): മലപ്പുറം എരമംഗലം പനമ്പാട് അവിണ്ടിത്തറ ഇളേടത്ത് വിജയന്റെയും റിട്ട. പ്രധാനാധ്യാപിക ലതയുടെയും മകൾ.
∙എച്ച്.ആദിത്യ നാരായണൻ (357): ആശ്രാമം ഗാന്ധിനഗർ 82ൽ നാരായണീയത്തിൽ എൻ.ഹരികൃഷ്ണന്റെയും പി.എസ് സജിതയുടെയും മകൻ.
∙രാഹുൽ രാഘവൻ (404): കാസർകോട് ഉദുമ കൊവ്വൽ വടക്കുപുറം ശ്രീരാഗത്തിൽ രാഘവന്റെയും പി.ചിന്താമണിയുടെയും മകൻ.
∙മൈക്കിൾ ജോം (415): പാലക്കാട് കല്ലേക്കുളങ്ങര റെയിൽവേ ഡിവിഷൻ ഓഫിസിനു സമീപം എംഎ ഫാം 26ൽ റിട്ട. റെയിൽവേ ഉദ്യോഗസ്ഥരായ ജോം ജോസഫിന്റെയും സെലിൻ ജോസഫിന്റെയും മകൻ.
∙നാദിയ അബ്ദുൽ റഷീദ് (429): പറവൂർ കരുമാലൂർ വെസ്റ്റ് വെളിയത്തുനാട് അറക്കൽ വീട്ടിൽ റഷീദ് അറയ്ക്കലിന്റെയും ഷെമിയുടെയും മകൾ. ലക്നൗവിൽ റെയിൽവേ പ്രൊട്ടക്‌ഷൻ ഫോഴ്സിൽ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മിഷണറാണ്.
∙ആനന്ദ് പ്യാരിലാൽ (484): ആലപ്പുഴ തണ്ണീർമുക്കം പരിയാരവെളി പി.കെ. മണിലാലിന്റെയും ഗംഗാശ്രീയുടെയും മകൻ
∙ഗ്രീഷ്മ (559): പാലക്കാട് ശ്രീകൃഷ്ണപുരം കുറ്റാനശ്ശേരി കണ്ണേത്ത് വീട്ടിൽ പരേതനായ കെ.ബാലകൃഷ്ണന്റെയും റവന്യു ഉദ്യോഗസ്ഥ കെ.പി.ഗിരിജയുടെയും മകൾ.
∙ജെ.എസ്. ഊർമിള (563): ചവറ തോട്ടിനു വടക്ക് അളകാപുരിയിൽ എസ്.സജീവകുമാർ–കെ.എസ്.ജോളി ദമ്പതികളുടെ മകൾ.
∙ഡോ.അക്ഷയ് രാജ് (641): എറണാകുളം ആലങ്ങാട് ഒളനാട് പുളിക്കപ്പറമ്പിൽ പി.ആർ.രാജുവിന്റെയും ഷീലയുടെയും മകൻ.
∙അനുശ്രീ സത്യൻ (603): ഇടുക്കി അടിമാലി മുക്കുടം നെടിയാനിക്കൽ വീട്ടിൽ സത്യന്റെയും ഗിരിജയുടെയും മകൾ.
∙സി.ആർ.വൈശാഖ് (656): ആലപ്പുഴ പൂങ്കാവ് ചനപ്പറമ്പിൽ രതീഷ് ബാബുവിന്റെയും എ.ആർ.ഗീതമ്മയുടെയും മകൻ
∙പി.അഞ്ജലി (702) കുട്ടനാട് മങ്കൊമ്പ് തെക്കേക്കര അശ്വതി തളിത്തറ വീട്ടിൽ ടി.എസ്.പ്രദീപ്കുമാറിന്റെയും സി.വി.അമ്പിളിയുടെയും മകൾ
∙യദു കെ.രാജൻ (785): മാവേലിക്കര തഴക്കര കുന്നം കളിപ്പറമ്പിൽ വടക്കതിൽ ബി.രാജന്റെയും ജിജി രാജന്റെയും മകൻ
∙ഗംഗ ഗോപി (786): തൃശൂർ മുത്രത്തിക്കര കോടിയത്ത് ഗോപി–ജയ ദമ്പതികളുടെ മകൾ.
∙ആദിൽ ഷുക്കൂർ (822): ഇടുക്കി നെടുങ്കണ്ടം താഴത്തേതിൽ വീട്ടിൽ അബ്ദുൽ ഷുക്കൂറിന്റെയും ജെബിയുടെയും മകൻ.
∙ജി.കിരൺ (835) : തിരുവനന്തപുരം പരശുവയ്ക്കൽ നെടുമ്പഴിഞ്ഞി ജി.എൻ.ഭവനിൽ ജെ.ഗോപിയുടെയും കെ.ലളിതയുടെയും മകൻ.
∙ സാഗർ മോഹൻദാസ് (1003): തൃശൂർ അവണൂർ കൊട്ടിലിങ്ങൽ മോഹൻദാസ്–വസുന്ധര ദമ്പതികളുടെ മകൻ.