ADVERTISEMENT

തിരുവനന്തപുരം ∙ കോട്ടയം മുണ്ടക്കയം പുലിക്കുന്ന് കരിനിലത്ത് ഈറ്റയ്ക്കകുന്നേൽ ഹൗസിൽ സോണറ്റ് ജോസ് രണ്ടാം ശ്രമത്തിലാണ് സിവിൽ സർവീസസ് പരീക്ഷയിൽ 54–ാം റാങ്ക് നേടിയത്. കൃഷിക്കാരനായ അച്ഛൻ ഇ.ഡി.ജോസിന്റെയും അമ്മ മേരിക്കുട്ടിയുടെയും പിന്തുണയാണു വിജയത്തിനു പിന്നിലെന്ന് സോണറ്റ് പറയുന്നു.

ഡൽഹി മിറാൻഡ ഹൗസ് കോളജിലായിരുന്നു ബിരുദപഠനം. ഫിസിക്സിൽ ബിരുദം നേടിയ ശേഷം തിരുവനന്തപുരത്തെത്തി സിവിൽ സർവീസസ് പഠനം തുടങ്ങി. എന്നാൽ ഫിസിക്സല്ല, ഭൂമിശാസ്ത്രമാണു സോണറ്റ് ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തത്. ആദ്യ ശ്രമത്തിൽ അഭിമുഖം വരെയെത്തിയെങ്കിലും ലിസ്റ്റിൽ ഉൾപ്പെട്ടില്ല. നിരാശപ്പെടാതെ കഠിനമായി പരിശ്രമിച്ച് ഇത്തവണ ലിസ്റ്റിൽ ആദ്യ നൂറിൽ ഉൾപ്പെട്ടതിന്റെ സന്തോഷത്തിലാണ് സോണറ്റ്. ഐഎഎസ് തിരഞ്ഞെടുക്കാനാണ് ആഗ്രഹം.

English Summary:

From Interview Stage to Rank 54: Sonnet Jose's Triumphant UPSC Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com