സിവിൽ സർവീസ് പരീക്ഷയിൽ 81–ാം റാങ്ക്; ലോകം ചുറ്റാൻ കൊതിച്ച റീനുവിനു താൽപര്യം ഐഎഫ്എസ്

Mail This Article
×
പത്തനാപുരം ∙ ലോകം ചുറ്റാൻ ആഗ്രഹിച്ച റീനു അന്ന മാത്യു ഇനി ഭരണയന്ത്രം നിയന്ത്രിക്കുന്നതിൽ പങ്കാളിയാകും. സിവിൽ സർവീസ് പരീക്ഷയിൽ 81–ാം റാങ്ക് നേടിയ പത്തനാപുരം പ്ലാവിളയിൽ വീട്ടിൽ റീനുവിന് ഐഎഫ്എസിൽ ചേരാനാണു താൽപര്യം.
ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിൽ ബിഎ ഇക്കണോമിക്സാണു പഠിച്ചത്. ആദ്യ 3 ശ്രമങ്ങളിലെ പരാജയം 4–ാം തവണ കൂടുതൽ നിറമുള്ള വിജയത്തിനു കാരണമായി. ഇന്ത്യൻ ഫോറിൻ സർവീസിൽ ചേർന്ന് ലോകം കാണാമെന്നാണ് റീനുവിന്റെ സ്വപ്നം. സോഷ്യോളജിയായിരുന്നു ഐച്ഛിക വിഷയം. മറൈൻ എൻജിനീയറായ മാത്യു ജോർജിന്റെയും ബാങ്ക് ജീവനക്കാരി ആനി മാത്യുവിന്റെയും മകളാണ്.ജേക്കബ് മാത്യു, റേ മറിയം മാത്യു എന്നിവർ സഹോദരങ്ങളാണ്.
English Summary:
4th Time's the Charm: Perseverance Pays Off for IFS Aspirant, Securing Rank 81
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.