ഡിലോയ്റ്റില്‍ ഇന്റേണ്‍ഷിപ് : 30,000 രൂപ വരെ സ്റ്റൈപ്പന്‍ഡ്; ഇപ്പോള്‍ അപേക്ഷിക്കാം

Mail This Article
ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സിലോ അനുബന്ധ മേഖലകളിലോ അടുത്തിടെ പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് ഡിലോയ്റ്റ് ഇന്ത്യയുടെ ഡിജിറ്റല്‍ എക്‌സലന്‍സ് സെന്ററില്‍ പെയ്ഡ് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. പ്രതിമാസം 30,000 രൂപയാണ് ഇന്റേഷണ്‍ഷിപ് തുക. മേയില്‍ ആരംഭിക്കുന്ന ഇന്റേണ്‍ഷിപ് രണ്ടു മുതല്‍ ആറു മാസം വരെ നീളാം. മേല്‍പറഞ്ഞ കോഴ്‌സുകള്‍ പഠിക്കുന്ന അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ‘ക്യുഎ എന്‍ജിനീയര്‍ ഇന്റേണ്‍’ സ്ഥാനത്തേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഒാട്ടമേറ്റഡ് ടെസ്റ്റ്‌കോഡുകള്‍ എഴുതുക, ടെസ്റ്റ് കേസുകള്‍ സൃഷ്ടിക്കുകയും നിര്‍വഹിക്കുകയും ചെയ്യുക, സോഫ്റ്റ്‌വെയർ സംബന്ധമായ പ്രശ്‌നങ്ങള്‍ കണ്ടെത്തുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക, ഡവലപ്‌മെന്റ്, യുഎക്‌സ് ടീമുകളുമായി സഹകരിച്ച് സിസ്റ്റം കാര്യക്ഷമത മെച്ചപ്പെടുത്തുക തുടങ്ങിയ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണുകള്‍ക്കുണ്ടാകും. ജീറ പോലുള്ള ബഗ് ട്രാക്കിങ് ടൂളുകളും സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് ലൈഫ് സൈക്കിളും (എസ് ഡിഎല്‍സി) ഉപയോഗിക്കാന്‍ അറിഞ്ഞിരിക്കണം. ശക്തമായ അവലോകന, ആശയവിനിമയ ശേഷികള്‍, ടീംവര്‍ക്ക് ശേഷി എന്നിവയും അവശ്യ യോഗ്യതകളാണ്. കോഡിങ് മത്സരങ്ങളിലും ബൂട്ട് ക്യാംപുകളിലും ടെക് കമ്യൂണിറ്റികളിലും പങ്കെടുത്തവര്‍, ഫ്രീലാന്‍സ് ടെക് പ്രോജക്ടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ തുടങ്ങിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഡിലോയ്റ്റ് കരിയര്‍ പോര്‍ട്ടലില്‍ ക്യുഎ എന്‍ജിനീയര്‍ ഇന്റേണ്‍ എന്ന് സേര്‍ച്ച് ചെയ്തു ലഭിക്കുന്ന ലിങ്കില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അസസ്‌മെന്റ്, ടെക്‌നിക്കല്‍, എച്ച്ആര്‍ ഇന്റര്‍വ്യൂകള്‍ എന്നിവ വഴിയാകും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്ന ഇന്റേണുകള്‍ക്ക് ഡിലോയ്റ്റ് സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പഠന പ്ലാറ്റ്‌ഫോമിലും പ്രവേശനം ലഭിക്കും. പ്രോജക്ടിന്റെ ആവശ്യകതയനുസരിച്ച് ഹൈബ്രിഡ്, ഓണ്‍സൈറ്റ് മോഡിലാകും ഇന്റേണ്‍ഷിപ്. വിശദവിവരങ്ങൾക്ക് : https://www2.deloitte.com/ui/en/pages/careers/articles/internships-at-deloitte.html