‘1789’ വെറുമൊരു സംഖ്യയല്ല; പഠിച്ചാൽ റാങ്ക് ലിസ്റ്റിൽ ഇടം നേടാം

Mail This Article
പിഎസ്‌സി പരീക്ഷകളിൽ ലോകവിപ്ലവങ്ങൾ ചോദ്യമായി വരാറുണ്ട്. കൂടുതൽ തവണ ചോദ്യങ്ങൾ വന്നിട്ടുള്ളത് ഫ്രഞ്ച് വിപ്ലവം സംബന്ധിച്ചാണ്. സ്കൂൾതലത്തിൽ വിവിധ ക്ലാസുകളിൽ ഫ്രഞ്ച് വിപ്ലവത്തെക്കുറിച്ചു പഠിക്കാനുണ്ട്. ഫ്രഞ്ച് വിപ്ലവം സംബന്ധിച്ച ചില ചോദ്യങ്ങൾ നോക്കാം:
∙ ഫ്രഞ്ച് വിപ്ലവം നടന്ന വർഷം: 1789
∙ വിപ്ലവകാലത്ത് ഫ്രാൻസ് ഭരിച്ചിരുന്നത്: ലൂയി പതിനാറാമൻ
∙ ‘ഞാനാണ് രാഷ്ട്രം’ എന്നു പ്രഖ്യാപിച്ചത്: ലൂയി പതിനാലാമൻ
∙ ‘എനിക്കു ശേഷം പ്രളയം’ എന്നു പ്രഖ്യാപിച്ചത്: ലൂയി പതിനഞ്ചാമൻ|
∙ ‘ഞാനാണ് വിപ്ലവം’ എന്നു പ്രഖ്യാപിച്ചത്: നെപ്പോളിയൻ ബോണപ്പാർട്ട്
∙ ഡയമണ്ട് നെക്‌ലസ് വിവാദവുമായി ബന്ധപ്പെട്ടത്: മേരി അന്റോണിറ്റ്
∙ കർഷകർ സർക്കാരിലേക്ക് അടച്ചിരുന്ന നികുതി: തൈലേ
∙ കർഷകർ പുരോഹിതർക്കു നൽകിയിരുന്ന നികുതി: തിഥൈ
∙ ഫ്രാൻസിൽ ഉപ്പുനികുതി അറിയപ്പെട്ടിരുന്നത്: ഗബല്ലേ
∙ ടെന്നിസ് കോർട്ട് പ്രതിജ്ഞ നടന്നത്: 1789 ജൂൺ 20
∙ ബാസ്റ്റിൽ കോട്ടയുടെ പതനം നടന്നത്: 1789 ജൂലൈ 14
∙ ഫ്രഞ്ച് വിപ്ലവത്തിനു തുടക്കമായി കണക്കാക്കുന്നത്: ബാസ്റ്റിൽ കോട്ടയുടെ പതനം
∙ ഫ്രഞ്ച് വിപ്ലവത്തെ സ്വാധീനിച്ച റൂസോയുടെ വാക്കുകൾ: ‘മനുഷ്യൻ സ്വതന്ത്രനായാണു ജനിക്കുന്നത്. പക്ഷേ, എല്ലായിടത്തും ചങ്ങലയിലാണ്’
∙ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന മുദ്രാവാക്യം ആരുമായി ബന്ധപ്പെട്ടിരിക്കുന്നു: റൂസോ
∙ റൂസോയുടെ കൃതി: സാമൂഹിക ഉടമ്പടി
∙ നിയമങ്ങളുടെ അന്തഃസത്ത എന്ന കൃതി രചിച്ചത്: മൊണ്ടസ്ക്യൂ
∙ കാൻഡിഡ് എന്ന കൃതി രചിച്ചത്: വോൾട്ടയർ
∙ ഗവൺമെന്റിന്റെ രണ്ട് ഉടമ്പടികൾ എന്ന കൃതി രചിച്ചത്: ജോൺ ലോക്ക്
∙ ഫ്രാൻസ് റിപ്പബ്ലിക് ആയ വർഷം: 1792
∙ ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു: നെപ്പോളിയൻ ബോണപ്പാർട്ട്
∙ നെപ്പോളിയൻ ബോണപ്പാർട്ട് പരാജയപ്പെട്ട യുദ്ധം: വാട്ടർ ലൂ