തൊഴിലവസരങ്ങൾ ഏറെയുള്ള സപ്ലൈ ചെയിൻ മാനേജ്മെന്റും ലോജിസ്റ്റിക്സും പഠിച്ചാലോ?

Mail This Article
ഒരു ഉൽപന്നത്തിനായുള്ള വിഭവസമാഹരണം, ഉൽപാദനം, ചരക്കുനീക്കം, വിൽപന എന്നിവയെ എല്ലാം ഏകോപിപ്പിക്കുന്ന മാനേജ്മെന്റ് പഠനശാഖയാണ് സപ്ലൈ ചെയിൻ മാനേജ്മെന്റ്. നിർമിച്ച ഉൽപന്നം വിൽപനയ്ക്ക് എത്തിക്കുകയാണ് ലോജിസ്റ്റിക്സിന്റെ ധർമം. അതായതു സപ്ലൈ ചെയിൻ മാനേജ്മെന്റിന്റെ ഉപവിഭാഗമാണ് ലോജിസ്റ്റിക്സ്. ഇ കൊമേഴ്സും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനങ്ങളും ഈ മേഖലയിൽ തൊഴിലവസരങ്ങൾ കൂട്ടി. സ്പ്ലൈ ചെയിൻ മാനേജ്മെന്റിലും ലോജിസ്റ്റിക്സിലും മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസണും കോട്ടയം സിഎംഎസ് കോളജും സഹകരിച്ചു നടത്തുന്ന ‘അഡ്വാൻസ്ഡ് കോഴ്സ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്’ പ്രോഗ്രാമിന് റജിസ്റ്റർ ചെയ്യാം. സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് ഇരുപതിലേറെ വർഷങ്ങളുടെ അനുഭവസമ്പത്തുള്ള സുദീപ് ചെറിയാനാണ് ക്ലാസുകൾ നയിക്കുന്നത്. മേയ് 12 മുതൽ 23 തീയതികളിൽ വൈകിട്ട് ഏഴു മുതൽ എട്ടര വരെയാണ് ഓൺലൈൻ ക്ലാസ്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം : https://forms.gle/eMTpqjDfoyCt4CEcA