ADVERTISEMENT

കേരള സംസ്ഥാന ടൂറിസം വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കിറ്റ്സ് ട്രാവൽ– ടൂറിസം മേഖലയിലെ ഏതാനും പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. KITTS: Kerala Institute of Tourism and Travel Studies, Residency Compound, Thycaud, Thiruvananthapuram- 695 014, ഫോൺ: 9446529467; വെബ്: www.kittsedu.org. ഏറെ ജോലിസാധ്യത ഉള്ളതാണ് ട്രാവൽ–ടൂറിസം–ഹോസ്പിറ്റാലിറ്റി മേഖലകൾ.

എ) കേരള സർവകലാശാല പ്രോഗ്രാമുകൾ

1. എംബിഎ ട്രാവൽ ആൻഡ് ടൂറിസം; 2 വർഷം. 50% മാർക്കോടെ ബിരുദവും കെമാറ്റ് / സിമാറ്റ് / ക്യാറ്റ് സ്കോറും ആണ് പ്രവേശനയോഗ്യത

2. മാസ്റ്റർ ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ്: 2 വർഷം. 55% മാർക്കോടെ സയൻസ് /എൻജിനീയറിങ് ബിരുദം അഥവാ 50% മാർക്കോടെ മറ്റു ബിരുദം

3. ബിബിഎ–. ടൂറിസം മാനേജ്മെന്റ്: 4 വർഷം. 45% മാർക്കോടെ പ്ലസ്ടു / തുല്യയോഗ്യത

4. ബി.േകാം കൊമേഴ്സ് ആൻഡ് ട്രാവൽ ആൻഡ് ടൂറിസം: 4 വർഷം. 45% മാർക്കോടെ പ്ലസ്ടു / തുല്യയോഗ്യത

ആദ്യത്തേത് ഒഴികെ ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷാതീയതിയടക്കം കേരള സർവകലാശാലയുടെ ബാച്‌ലർ ബിരുദ പ്രവേശന വ്യവസ്ഥകൾ പാലിക്കണം. വെബ്: https://admissions.keralauniversity.ac.in.ആദ്യ പ്രോഗ്രാമിന്റെ മാത്രം പ്രവേശനം ജൂൺ 15 വരെ അപേക്ഷ സ്വീകരിച്ച്, കിറ്റ്സ് നടത്തും

kitts-guest-faculty

ബി) കിറ്റ്സിന്റെ തനത് പ്രോഗ്രാമുകൾ

ഈ പ്രോഗ്രാമുകളിലെ പ്രവേശനത്തിനു കിറ്റ്സ് ജൂൺ 15 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും.

1. പിജി ഡിപ്ലോമ

ടൂറിസം ആൻഡ്‌ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്‌: ഒരു വർഷം + ഇന്റേൺഷിപ് 3 മാസം. 50% മാർക്കോടെയുള്ള ബിരുദം

പബ്ലിക്‌ റിലേഷൻസ് ഇൻ ടൂറിസം: ഒരു വർഷം + ഇന്റേൺഷിപ് 3 മാസം. പ്രവേശനത്തിനു ബിരുദം വേണം

ഡിജിറ്റൽ മാർക്കറ്റിങ്: ഒരു വർഷം. പ്രവേശനത്തിനു ബിരുദം വേണം

2. ഡിപ്ലോമ, 6 മാസം, പ്ലസ്ടു ജയിച്ചവർക്ക്

എയർപോർട്ട്‌ ഓപ്പറേഷൻസ് ,ലോജിസ്റ്റിക്സ്‌ മാനേജ്‌മെന്റ്‌,ഏവിയേഷൻ ആൻഡ് ടൂറിസം മാനേജ്മെന്റ്

3. മൾട്ടി–സ്കിൽ ഹോസ്പിറ്റാലിറ്റി എക്സിക്യൂട്ടീവ്

പ്ലസ്ടു ജയിച്ച പെൺകുട്ടികൾക്കുള്ള 6 മാസ പ്രോഗ്രാം. പട്ടിക, പിന്നാക്കവിഭാഗക്കാർക്കു 100%, മറ്റുള്ളവർക്ക് 50% ക്രമത്തിൽ ഫീസിളവുണ്ട്.

4. സ്പോൺസേഡ് ട്രെയ്നിങ് പ്രോഗ്രാമുകൾ

അഡ്വഞ്ചർ ടൂറിസം, ഫ്രണ്ട് ഓഫിസ് അസോഷ്യേറ്റ്, മൾട്ടി–ക്വസീൻ കുക്ക്, ഹൗസ് കീപ്പിങ്, ഫുഡ് ആൻഡ് ബവ്റിജ് സർവീസ്, ഗൈഡിങ് ആൻഡ് ഇന്റർപ്രട്ടേഷൻ സ്കിൽസ്, ടൂർ മാനേജ്മെന്റ്, നേച്ചർപ്രട്ടർ, ടൂർ മാനേജ്മെന്റ്, നേച്ചർ ഇന്റർപ്രട്ടർ, ടൂറിസം ഒൻട്രപ്രനർഷിപ് തുടങ്ങിയ വിഷയങ്ങളിൽ ഏർപ്പെടുത്തുന്ന സ്പോൺസേഡ് പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ വൈകാതെ അറിയിക്കും.

5. ഓൺലൈൻ കോഴ്സുകൾ

പ്രായം നോക്കാതെ ഏതു ബിരുദധാരിക്കും അപേക്ഷിക്കാവുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ടൂറിസം മാനേജ്മെന്റ്, പ്ലസ്ടു ജയിച്ചവർക്കുള്ള ഡിപ്ലോമ ഇൻ ടൂറിസം ഒൻട്രപ്രനർഷിപ് എന്നിവ ഓൺലൈനായി പഠിക്കാം.

6.അയാട്ട പ്രോഗ്രാമുകൾ

ആഗോളതലത്തിൽ എയർലൈൻ വ്യവസായത്തെ പോഷിപ്പിക്കുന്ന സംഘടനയായ അയാട്ടയുടെ (IATA: international Air Transport Association) പ്രോഗ്രാമുകൾക്ക് എല്ലാ രാജ്യങ്ങളിലും അംഗീകാരമുണ്ട്. ഫൗണ്ടേഷൻ ഇൻ ട്രാവൽ ആൻഡ് ടൂറിസം (Amadeus), എയർപോർട്ട് ഓപ്പറേഷൻസ് എന്നീ അയാട്ട പ്രോഗ്രാമുകൾ കിറ്റ്സ് നടത്തുന്നു. ഫീസ് അടക്കമുള്ള വിവരങ്ങൾക്കു വെബ്: www.kittsedu.org. ഫോൺ: 8129166616.

English Summary:

KITTS (Kerala Institute of Tourism and Travel Studies) offers various travel and tourism programs, including MBA, BBA, B.Com, and diploma courses. Explore diverse career options in Kerala's thriving tourism sector.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com