ADVERTISEMENT

കേന്ദ്ര സ്കിൽ ഡവലപ്മെന്റ് & ഒൻട്രപ്രനർഷിപ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും പ്രവർത്തിക്കുന്ന നാഷനൽ സ്കിൽ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നൈപുണ്യവികസനം ലക്ഷ്യമാക്കി നടത്തുന്ന ദീർഘകാല പ്രോഗ്രാമുകളുടെ 2025–26 ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.NCVET മാനദണ്ഡപ്രകാരമാണ് പരിശീലനം. ഇരു കേന്ദ്രങ്ങളിലെയും വ്യവസ്ഥകൾ തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്

(എ) തിരുവനന്തപുരത്ത് 
വനിതകൾ മാത്രം
∙അപേക്ഷ ജൂൺ 16 വരെ തപാൽ വഴി
National Skill Trainers' Institute for Women, Kazhakuttom, Thiruvananthapuram – 695 582; 
ഫോൺ : 0471-2418391; ഇമെയിൽ : nstitrivandrum@gmail.com, വെബ് : nstiwtrivandrum.dgt.gov.in

പ്രോഗ്രാം, കോഴ്സ് ദൈർഘ്യം, പ്രവേശനയോഗ്യത, സീറ്റ് എന്ന ക്രമത്തിൽ

1. ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ, 2 വർഷം, 10–ാം ക്ലാസ്, 24 സീറ്റ്

2. കംപ്യൂട്ടർ ഓപ്പറേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഒരുവർഷം, 10–ാം ക്ലാസ്, 48

3. ഡിടിപി ഓപ്പറേറ്റർ, ഒരുവർഷം, 10–ാം ക്ലാസ്, 24

4. ഡ്രസ് മേക്കിങ്, ഒരുവർഷം, 8–ാം ക്ലാസ്, 20

5. സെക്രട്ടേറിയൽ പ്രാക്ടിസ് – ഇംഗ്ലിഷ്, ഒരു വർഷം, 10–ാം ക്ലാസ്, 24

6. ഐഒടി ടെക്നിഷ്യൻ (സ്മാർട്ട് സിറ്റി), ഒരു വർഷം, 10–ാം ക്ലാസ്, 24

7. അഡിറ്റിവ് മാനുഫാക്ചറിങ് ടെക്നിഷ്യൻ, 3D പ്രിന്റിങ്, ഒരു വർഷം, 10–ാം ക്ലാസ്, 20

8. ടെക്നിഷ്യൻ ഇലക്ട്രോണിക് സിസ്റ്റം ഡിസൈൻ & റിപ്പയർ, 2 വർഷം, 10–ാം ക്ലാസ്, 24

9. ഇൻഫർമേഷൻ ടെക്നോളജി, 2 വർഷം, 10–ാം ക്ലാസ്, 24

ഉയർന്ന പ്രായപരിധിയില്ല. ട്യൂഷൻ ഫീയില്ല. 250 രൂപ ഡിപ്പോസിറ്റ് അടക്കം ആകെ അ‌ടയ്ക്കേണ്ടത് 500 രൂപ. പട്ടികവിഭാഗക്കാർ ഡിപ്പോസിറ്റ് മാത്രം അടച്ചാൽ മതി.ഹോസ്റ്റലുണ്ട്. വെബ് സൈറ്റിൽനിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച്, നേരിട്ടോ തപാലിലോ ഇ–മെയിലിലോ സമർപ്പിക്കാം.

(ബി) കോഴിക്കോട്ടു പ്രവേശനം ആൺകുട്ടികൾക്കും
∙ജൂലൈ 15 വരെ തപാൽ വഴി
National Skill Training Institute, Govindapuram, Calicut – 673016; ഫോൺ : 0495-2742500; nsticaliout.dct.gov.in. വെബ് : nsti-caliout@dgt.gov.in.

1. സോളർ ടെക്നിഷ്യൻ (ഇലക്ട്രിക്കൽ), ഒരുവർഷം, 10–ാം ക്ലാസ്, 20

2. ഇലക്ട്രിഷ്യൻ പവർ ഡിസ്ട്രിബ്യൂഷൻ, 2 വർഷം, 10–ാം ക്ലാസ്, 20

3. ഐഒടി ടെക്നിഷ്യൻ (സ്മാർട്ട് ഹെൽത്കെയർ), ഒരു വർഷം, 10–ാം ക്ലാസ്, 24

4. ഡ്രോൺ ടെക്നിഷ്യൻ, 6 മാസം, 10–ാം ക്ലാസ്, 24

5. ആർട്ടിഫിഷ്യൽ പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഒരു വർഷം, 10–ാം ക്ലാസ്, 24

6. വെൽഡർ, ഒരു വർഷം 8–ാം ക്ലാസ്, 20

അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കോഴിക്കോട്ടേക്ക് അയയ്ക്കാം. അപേക്ഷാഫീ 50 രൂപ ഓൺലൈനായി അടയ്ക്കാം. ആകെ ഫീസ് ആൺകുട്ടികൾ ഏകദേശം 2100 രൂപ.
പെൺകുട്ടികൾ 200 രൂപ. പ‌ട്ടികവിഭാഗക്കാർ യഥാക്രമം 650 / 25 രൂപ.
ഹോസ്റ്റൽ വാടക 1250 രൂപ. ഭക്ഷണച്ചെലവു പുറമേ. പൂർണവിവരങ്ങൾക്ക് അതതു വെബ്സൈറ്റുകൾ നോക്കാം.

English Summary:

Government-Funded Skill Training: Boost Your Career in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com