ADVERTISEMENT

ഡിജിലോക്കർ വഴി ലഭ്യമാക്കുന്ന  സർട്ടിഫിക്കറ്റുകൾ പിഎസ്‌സി പ്രൊഫൈലിൽ നേരിട്ട് അപ്‌ലോഡ് ചെയ്യാൻ അവസരം. അസ്സൽ സർട്ടിഫിക്കറ്റുമായി ഉദ്യോഗാർഥി നേരിട്ടു ഹാജരാകാതെ പരിശോധനാ വിഭാഗത്തിനു സർട്ടിഫിക്കറ്റ് കാണാനും സാക്ഷ്യപ്പെടുത്താനും ഇതുവഴി കഴിയും. 

 

സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്‌ലോഡ് െചയ്യുന്നതാണു നിലവിലെ രീതി. ഇതിനു പകരം ഡിജിലോക്കറിൽ ലഭ്യമാക്കിയ സർട്ടിഫിക്കറ്റ് പ്രൊഫൈലിലേക്കു ചേർക്കാനുള്ള സൗകര്യമാണു നടപ്പാക്കുന്നത്. കണ്ണൂർ ജില്ലയിലെ ഉദ്യോഗാർഥിയുടെ സിടിഇടി സർട്ടിഫിക്കറ്റ് ഡിജിലോക്കർ വഴി അപ്‌ലോഡ് ചെയ്ത് വെരിഫിക്കേഷൻ നടത്തി പദ്ധതി ഉദ്ഘാടനം ചെയ്തു. ഐടി നിയമത്തിലെ റൂൾ 9 പ്രകാരം ഡിജിലോക്കർ വഴി ലഭ്യമാകുന്ന സർട്ടിഫിക്കറ്റുകൾ അസ്സൽ സർട്ടിഫിക്കറ്റായി പരിഗണിക്കാവുന്നതാണ്. ഡിജിലോക്കർ വഴി സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്ന രാജ്യത്തെ ആദ്യ പിഎസ്‌സിയാണു കേരള പിഎസ്‌സി. 

 

Content Summary : How to upload Digitital Certificate In Psc Profile

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com