ADVERTISEMENT

തിരുവനന്തപുരം : പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്മെന്റ് ലഭിച്ചത് 2,44,618 പേർക്ക്. പല ജില്ലകളിലേക്കുള്ളവ അടക്കം 4,65,815 അപേക്ഷകളാണുള്ളത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ആകെ 3,07,344 മെറ്റിറ്റ് സീറ്റുകളുണ്ട്. സംവരണം കൃത്യമായി പരിഗണിച്ചാണ് ആദ്യ ഘട്ട അലോട്മെന്റ് എന്നതിനാൽ ആവശ്യത്തിന് അപേക്ഷകരില്ലാത്ത സംവരണ സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്.

മുഖ്യ ഘട്ടത്തിലെ മൂന്നാം അലോട്മെന്റിലാകും ഒഴിഞ്ഞു കിടക്കുന്ന സംവരണ സീറ്റുകൾ ജനറൽ വിഭാഗത്തിലേക്കു മാറ്റുക. അതോടെ കൂടുതൽ പേർക്ക് അലോട്മെന്റ് ലഭിക്കും. കൂടുതൽ അപേക്ഷകരുള്ള ജില്ലകൾ ആകെ അപേക്ഷകർ, മെറിറ്റ് സീറ്റ്, അലോട്മെന്റ് ലഭിച്ചവർ എന്ന ക്രമത്തിൽ. മലപ്പുറം– 82,425, 49,664, 36,385, കോഴിക്കോട്– 48,121, 31,151, 23,731, പാലക്കാട്– 45,203, 27,199, 22,565, തൃശൂർ– 40,276, 26,115, 21,844. അപേക്ഷകർക്ക് 31നു വൈകിട്ട് 5 വരെ ട്രയൽ അലോട്മെന്റ് പട്ടിക പരിശോധിച്ച് തിരുത്തലുകൾ വരുത്താം. ജൂൺ 5ന് ആണ് ആദ്യ അലോട്മെന്റ്.
സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്റ്, കമ്യൂണിറ്റി സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിലെ സീറ്റുകളും ഉൾപ്പെടെ 4,33,231 പ്ലസ് വൺ സീറ്റുകളാണുള്ളത്.

സ്പോർട്സ് ക്വോട്ട അപേക്ഷ ഇന്നുകൂടി
സ്പോർട്സ് ക്വോട്ടയിലേക്കും പട്ടികക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനും ഇന്നു വൈകിട്ട് 5 വരെ അപേക്ഷിക്കാം.

English Summary:

First Allotment for Plus One Admissions on June 5: 3.07 Lakh Merit Seats Available

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com