ADVERTISEMENT

തിരുവനന്തപുരം ∙ പ്ലസ് വൺ മെറിറ്റ് സീറ്റിലേക്ക് അപേക്ഷിച്ചവർക്കും ട്രയൽ അലോട്മെന്റ് ലഭിച്ചവർക്കും അപേക്ഷയിൽ തിരുത്തലുകൾ വരുത്താനുള്ള അവസരം ഇന്ന് വൈകിട്ട് 5 വരെ. ജാതി സംവരണ വിവരം, ബോണസ് പോയിന്റ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്ത്, താലൂക്ക്, ടൈബ്രേക്കിന് പരിഗണിക്കുന്ന പാഠ്യേതര പ്രവർത്തനങ്ങളിലെ മികവ് തുടങ്ങിയവയാണ് തിരുത്താവുന്നത്. ഇതു കൂടി പരിഗണിച്ചാകും ജൂൺ 5ന് ആദ്യ അലോട്മെന്റ് പ്രസിദ്ധീകരിക്കുക. സ്പോർട്സ് ക്വോട്ടയിലേക്കും പട്ടിക ക്ഷേമ വകുപ്പിനു കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂൾ പ്രവേശനത്തിനുമുള്ള അപേക്ഷ സമർപ്പിക്കൽ ഇന്നലെ അവസാനിച്ചു.

English Summary:

Update Your Plus One Merit Seat Details Today to Secure Your Spot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com