ADVERTISEMENT

തിരുവനന്തപുരം∙ പ്രഫഷനൽ ഡിഗ്രി കോഴ്‌സുകളിലേക്ക് ഈ അധ്യയന വർഷം പ്രവേശനത്തിനായി നിശ്ചിത സമയത്തിനകം കീമിൽ അപേക്ഷ സമർപ്പിക്കാൻ കഴിയാതിരുന്നവർക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാമെന്ന് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. ആർക്കിടെക്ചർ/മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കാണ് പുതിയതായി അപേക്ഷിക്കാൻ അവസരം.

കീം 2024 മുഖേന എൻജിനിയറിങ്/ആർക്കിടെക്ചർ/ഫാർമസി/ മെഡിക്കൽ/മെഡിക്കൽ അനുബന്ധകോഴ്‌സുകൾക്ക് ഇതിനകം ഓൺലൈനായി അപേക്ഷ സമർപ്പിച്ചവർക്ക് ആവശ്യമെങ്കിൽ ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകൾ പ്രസ്തുത അപേക്ഷയിൽ കൂട്ടിച്ചേർക്കാനും അവസരമുണ്ട്. നാറ്റാ പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് ആർക്കിടെക്ചർ (ബിആർക്ക്) കോഴ്‌സിനും, നീറ്റ് യുജി പരീക്ഷയിൽ നിശ്ചിത യോഗ്യത നേടിയവർക്ക് മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സിനും അപേക്ഷിക്കാം. 19 ന് വൈകിട്ട് 6 മണിവരെ പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in വെബ്‌സൈറ്റിൽ ഇതിന് സൗകര്യം ലഭിക്കും. നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് അവരുടെ അപേക്ഷകളിൽ മതിയായ രേഖകൾ കൂട്ടിച്ചേർക്കുന്നതിന് പിന്നീട് അവസരം നൽകും

കീം: പരാതികൾ 15 വരെ നൽകാം
തിരുവനന്തപുരം ∙ കേരള എൻജിനീയറിങ്, ഫാർമസി കോഴ്സിലേയ്ക്കുള്ള പ്രവേശന പരീക്ഷയുടെ (കീം 2024) ഉത്തര സൂചികകളിലെ പരാതികൾ അയയ്ക്കുന്നതിനുള്ള തീയതി 15ന് വൈകിട്ട് 5 വരെ നീ‌ട്ടി.

English Summary:

KIM Applicants: Online Application and Addition of Courses Now Open

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com