പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിജി ഡിപ്ലോമ

Mail This Article
ചേർത്തല ∙ പള്ളിപ്പുറത്തുള്ള നാഷനൽ പവർ ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ (എൻപിടിഐ) ഒരു വർഷത്തെ തൊഴിലധിഷ്‌ഠിത പിജി ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
∙ പവർ പ്ലാന്റ് എൻജിനീയറിങ്: ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, പവർ ഇലക്ട്രോണിക്‌സ് ഡിപ്ലോമ, ബിടെക്, തത്തുല്യ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
∙ റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫെയ്സ് ടെക്നോളജീസ്: ഇലക്ട്രോണിക്‌സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ, പവർ ഇലക്ട്രോണിക്സ് ബിടെക്/ തത്തുല്യ ബിരുദം വേണം. https://forms.gle/EDk4ynAUoH35NH1K7 എന്ന ഗൂഗിൾ ഫോം ലിങ്ക് വഴി റജിസ്റ്റർ ചെയ്യാം. അവസാന തീയതി ജൂൺ 28. ഫോൺ: 62384 17413.