ADVERTISEMENT

ന്യൂഡൽഹി ∙ വിദേശത്ത് എംബിബിഎസ് പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടിസ് അനുമതിക്കുള്ള പരീക്ഷയായ എഫ്എംജിഇ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാം) ഡിസംബർ സെഷനിൽ 29.62% വിജയം. റജിസ്റ്റർ ചെയ്ത 45,550 വിദ്യാർഥികളിൽ 44,392 പേരാണു പരീക്ഷയെഴുതിയത്. 13,149 പേർ വിജയിച്ചു. 31,236 പേർ പരാജയപ്പെട്ടു. 7 പേരുടെ ഫലം തടഞ്ഞുവച്ചിരിക്കുകയാണ്. സ്കോർ കാർഡ് 27 മുതൽ ഡൗൺലോഡ് ചെയ്യാം. https://natboard.edu.in/

റജിസ്ട്രേഷനുവേണ്ടി ഈ സ്കോർ കാർഡ് സംസ്ഥാന മെ‍ഡിക്കൽ കൗൺസിലിൽ ഹാജരാക്കിക്കൂടാ. വിദ്യാർഥിയുടെ തിരിച്ചറിയൽ നേരിട്ട് ഉറപ്പുവരുത്തിയിട്ടു മാത്രമേ എഫ്എംജിഇ പാസ് സർട്ടിഫിക്കറ്റ് നൽകൂ. തിരിച്ചറിയലിൽ പിശകു കണ്ടെത്തിയാൽ സ്കോർ റദ്ദാക്കും.
കഴിഞ്ഞ 3 വർഷങ്ങൾക്കിടെ ഏറ്റവുമധികം വിദ്യാർഥികൾ റജിസ്റ്റർ ചെയ്യുകയും പരീക്ഷയെഴുതുകയും ചെയ്ത സെഷനായിരുന്നു ഡിസംബറിലേത്. വിജയശതമാനവും വർധിച്ചു. ജൂൺ സെഷനിൽ 7233 പേർ (21.65%) മാത്രമാണു വിജയിച്ചത്.
സംശയപരിഹാരത്തിന് 011-45593000; https://exam.natboard.edu.in/communication.php?page=main

English Summary:

Shocking FMGE Pass Rate: 29.62% - Download Your Scorecard & Next Steps. Record-High FMGE Candidates, Improved Pass Rate: 29.62% Passed the December Exam.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com