31 മാർച്ച് മുതൽ ഏപ്രിൽ 07 വരെ; ഉദ്യോഗാർഥികളും വിദ്യാർഥികളും മറക്കരുത് ഇൗ തീയതികൾ

Mail This Article
മാർച്ച് 31
4 വർഷ ബിഎഡ്
ബിരുദവും ബിഎഡും ചേർന്നുള്ള 4 വർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജ്യുക്കേഷൻ പ്രോഗ്രാം ദേശീയ എൻട്രൻസിന് അപേക്ഷാസമയം ഇന്നു രാത്രി 9 വരെ നീട്ടി. exams.nta.ac.in/NCET
വൈൽഡ്‌ലൈഫ് എംഎസ്‌സി
ഡെറാഡൂണിലെ വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ എംഎസ്‌സി വൈൽഡ്‌ലൈഫ് സയൻസ് പ്രവേശനത്തിന് ഇന്നുകൂടി അപേക്ഷിക്കാം. wii.gov.in
ചെന്നൈയിൽ സമ്മർ റിസർച്
ചെന്നൈയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കൽ സയൻസസിൽ ഫിസിക്സ്, മാത്‌സ്, കംപ്യൂട്ടേഷനൽ ബയോളജി വിഷയങ്ങളിൽ സമ്മർ റിസർച്ചിന് അപേക്ഷ ഇന്നുകൂടി. ബിഎസ്‌സി/ ബിഇ/ ബിടെക് 2, 3 വർഷക്കാർക്കും എംഎസ്‌സി/ എംഇ/ എംടെക് ഒന്നാം വർഷക്കാർക്കും അപേക്ഷിക്കാം. imsc.res.in/summer/physics/forms
സ്പേസ് സയൻസ് പിജി ഡിപ്ലോമ
അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ 9 മാസത്തെ സ്പേസ് & അറ്റ്മോസ്ഫെറിക് സയൻസ് പിജി ഡിപ്ലോമയ്ക്കും സോളർ ഫിസിക്സ് & പ്ലാനറ്ററി സയൻസ് ഹ്രസ്വകാല കോഴ്സിനും ഇന്നുകൂടി അപേക്ഷിക്കാം. യോഗ്യത: സ്പേസ് സയൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പിജി, അല്ലെങ്കിൽ ഇലക്ട്രോണിക്സ്, എൻവയൺമെന്റൽ സയൻസ് തുടങ്ങിയവയിൽ ബിടെക്/ ബിഇ. ഫ്രീ-സ്പേസ് ക്വാണ്ടം കമ്യൂണിക്കേഷൻ എന്ന ഓൺലൈൻ കോഴ്സിനും ചേരാൻ അവസരമുണ്ട്. prl.res.in/prl-eng/uncssteap
ഐഐടി ഇൻഡോറിൽ സമ്മർ ഇന്റേൺഷിപ്
ഐഐടി ഇൻഡോറിൽ അസ്ട്രോണമി, അസ്ട്രോഫിസിക്സ് & സ്പേസ്, ബയോസയൻസ് – ബയോമെഡിക്കൽ, കെമിക്കൽ, സിവിൽ, കംപ്യൂട്ടർ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജി എൻജിനീയറിങ്, കെമിസ്ട്രി, മാത്‌സ്, ഫിസിക്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ സമ്മർ ഇന്റേൺഷിപ്പിന് യുജി/പിജി വിദ്യാർഥികൾക്ക് ഇന്നുകൂടി അപേക്ഷിക്കാം. iiti.ac.in
ഏപ്രിൽ 03
എംബിഎ അഗ്രി ബിസിനസ്
കേരള കാർഷിക സർവകലാശാലയിൽ അഗ്രി ബിസിനസ് മാനേജ്‌മെന്റ് എംബിഎയ്‌ക്ക് ഏപ്രിൽ 3 വരെ അപേക്ഷിക്കാം. kau.in
മധുര കാമരാജ് പ്രവേശനം
മധുര കാമരാജ് സർവകലാശാലയുടെ എംഎ, എംഎസ്‌സി, എംകോം, എംബിഎ, എംസിഎ, എംഎഡ്, എംപിഎഡ്, എംലിബ്, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 3 വരെ റജിസ്റ്റർ ചെയ്യാം. mkuniversity.ac.in
ഐഐടി മദ്രാസിൽ ഗവേഷണം
ഐഐടി മദ്രാസിൽ എൻജിനീയറിങ്, സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, ഡേറ്റാ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിഷയങ്ങളിൽ റിസർച് എംഎസ്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 3 വരെ അപേക്ഷിക്കാം. research.iitm.ac.in
ഏപ്രിൽ 04
മാത്‌സ് & സ്‌റ്റാറ്റ് സമ്മർ സ്കൂൾ
ബെംഗളൂരുവിലെ ഇന്റർനാഷനൽ സെന്റർ ഫോർ തിയററ്റിക്കൽ സയൻസസിൽ രണ്ടാഴ്ചത്തെ സമ്മർ സ്കൂൾ ഫോർ വിമൻ ഇൻ മാത്തമാറ്റിക്സ് & സ്‌റ്റാറ്റിസ്‌റ്റിക്സ് പ്രോഗ്രാമിലേക്ക് 4 വരെ അപേക്ഷിക്കാം. മാത്‌സ് ഒരു പ്രധാന വിഷയമായുള്ള ബിഎ, ബിഎസ്‌സി, ബിഇ, ബിടെക് ഒന്നാം വർഷ വിദ്യാർഥിനികൾക്ക് പങ്കെടുക്കാം. icts.res.in/program/swms2025
ഡിജിറ്റൽ ലാൻഡ് സർവേയിങ്
എംജി സർവകലാശാലയുടെ 3 മാസത്തെ ഡിജിറ്റൽ ലാൻഡ് സർവേയിങ് & ഡ്രാഫ്റ്റിങ് കോഴ്‌സിന് 4 വരെ അപേക്ഷിക്കാം. ses.mgu.ac.in ഫോൺ: 8848343200
ഏപ്രിൽ 05
അണ്ണാ വാഴ്സിറ്റിയിൽ പിഎച്ച്ഡി
അണ്ണാ സർവകലാശാലയിലെ പിഎച്ച്ഡി /എംഎസ് ബൈ റിസർച് /എംഎസ് ബൈ റിസർച് + പിഎച്ച്ഡി വിഭാഗങ്ങളിൽ അപേക്ഷ 5 വരെ. cfr.annauniv.edu
ഏപ്രിൽ 06
ഭോപാൽ ഐസറിൽ സ്കൂൾ വിദ്യാർഥി ക്യാംപ്
ഭോപാൽ ഐസറിൽ 9,10,11,12 ക്ലാസ് വിദ്യാർഥികൾക്ക് ഒരാഴ്ചത്തെ സമ്മർ ഔട്ട്റീച്ച് ക്യാംപിന് 6 വരെ റജിസ്റ്റർ ചെയ്യാം. ഫീസ് 2000 രൂപ.
cs2.iiserb.ac.in/community_outreach.php
ഏപ്രിൽ 07
ആയുർവേദ പിഎച്ച്ഡി
ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയിൽ പിഎച്ച്ഡിക്ക് 7 വരെ അപേക്ഷിക്കാം. aiia.gov.in
ഐഐടി ഡൽഹിയിൽ പിജി
ഐഐടി ഡൽഹിയിൽ എംഎ, മാസ്റ്റർ ഓഫ് പബ്ലിക് പോളിസി, എംഎസ്‌സി, എംഡിസ്, എംഎസ് റിസർച്, എംടെക്, എംടെക് ഇന്റർഡിസിപ്ലിനറി, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 7 വരെ അപേക്ഷിക്കാം. iitd.ac.in
എംടെക് സയൻസ് കമ്യൂണിക്കേഷൻ
സാംസ്കാരിക മന്ത്രാലയത്തിനു കീഴിൽ കൊൽക്കത്തയിലുള്ള നാഷനൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ് നടത്തുന്ന എംടെക് ഇൻ സയൻസ് കമ്യൂണിക്കേഷന് 7 വരെ അപേക്ഷിക്കാം. യോഗ്യത: ഏതെങ്കിലും എംഎസ്‌സി/ ബിഇ, ബിടെക്. ncsm.gov.in