ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി ടെക്നോളജി കോഴ്സുകൾ സൗജന്യമായി പഠിക്കാം; 16 വരെ അപേക്ഷിക്കാം

Mail This Article
പട്ടികജാതി വികസന വകുപ്പിന്റെ നൈപുണ്യ വികസന പരിപാടിയുടെ ഭാഗമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുമായി ചേർന്ന് ബ്ലോക്ക് ചെയിൻ, സൈബർ സെക്യൂരിറ്റി, പിസിബി ഡിസൈൻ തുടങ്ങിയ നൂതന ഡിപ്ലോമ കോഴ്സുകളിലേക്ക് യോഗ്യരായ പട്ടിക ജാതി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പിഎം അജയ് പദ്ധതിയുടെ ഭാഗമായി പട്ടിക ജാതി വികസന വകുപ്പും ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സംയുക്തമായി നടത്തുന്ന പരിശീലന പരിപാടിയാണ്. ഒരു വർഷക്കാലമാണ് പരിശീലന കാലാവധി. 100% പ്ലേസ്മെന്റും ഇന്റേൺഷിപ്പും ഉറപ്പാക്കുന്ന റസിഡൻഷ്യൻ കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കുന്ന പട്ടികജാതി വിദ്യാർഥികൾക്ക് കോഴ്സ് ഫീസും താമസവും ഭക്ഷണവും സൗജന്യമാണ്. ബിരുദമാണ് ഈ പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 16. കൂടുതൽ വിവരങ്ങൾക്ക് : https://duk.ac.in/skills/