ADVERTISEMENT

തിരുവനന്തപുരം ∙ ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ലഭിക്കുന്ന ഗ്രേസ് മാർക്ക് ഉയർത്തി. സംസ്ഥാന സ്കൂൾ കായികമേളയിൽ 8–ാം സ്ഥാനം വരെ നേടുന്നവർക്കും ഇനി ഗ്രേസ് മാർക്ക് ലഭിക്കും. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിനും ഗ്രേസ് മാർക്ക് ഏർപ്പെടുത്തി. ദേശീയ കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് ഗ്രേസ് മാർക്ക് 50 ആയി തുടരും. രണ്ടാം സ്ഥാനക്കാർക്ക് 45 (കഴിഞ്ഞ വർഷം 40), മൂന്നാം സ്ഥാനക്കാർക്ക് 40 (30), പങ്കെടുക്കുന്നവർക്ക് 35 (25) എന്നിങ്ങനെയാണ് വർധന.

സംസ്ഥാന തലത്തിൽ വിദ്യാഭ്യാസ വകുപ്പും സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷനുകളും നടത്തുന്ന കായിക മത്സരങ്ങളിൽ ആദ്യ നാലു സ്ഥാനക്കാർക്ക് 20, 17, 14, 7 മാർക്ക് വീതമായിരുന്നു കഴിഞ്ഞ തവണ. ഇതിൽ നാലാം സ്ഥാനക്കാർക്ക് 10 മാർക്കായി വർധിപ്പിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മത്സരങ്ങളിലെ 5 മുതൽ 8 വരെ സ്ഥാനക്കാർക്ക് യഥാക്രമം 8, 6, 4, 2 മാർക്ക് വീതം ഏർപ്പെടുത്തി. സ്കൂൾ സോഷ്യൽ സർവീസ് സ്കീമിൽ എ ഗ്രേഡിന് 25, ബി ഗ്രേഡിന് 15, സി ഗ്രേഡിന് 10 എന്നിങ്ങനെയാണ് ഗ്രേസ് മാർക്ക്. മറ്റു വിഭാഗങ്ങളിലെല്ലാം നിലവിലുള്ളത് തുടരും. പരീക്ഷയിൽ 90% മാർക്കോ അതിനു മുകളിലോ ലഭിച്ചവർക്ക് ഗ്രേസ് മാർക്കിന്റെ ആനുകൂല്യം ലഭിക്കില്ല.

English Summary:

Kerala SSLC, Higher Secondary Grace Marks INCREASED! Check New Bonus Points forSports, Kalolsavam & Social Service. Kerala Students Rejoice! BIG Grace Mark Increase for SSLC, Higher Secondary Exams.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com