കുസാറ്റ് അംഗീകാരത്തോടെ സിഐഎസ്എല്ലിൽ എയർലൈൻ കോഴ്സുകൾ; അപേക്ഷ ഏപ്രിൽ 10 വരെ

Mail This Article
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന്റെ ഭാഗമായ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് അക്കാദമി (CIASL Academy), കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ (കുസാറ്റ്) അംഗീകാരത്തോടെ നടത്തുന്ന ഏതാനും തൊഴിലധിഷ്ഠിത കോഴ്സുകളിലെ പ്രവേശനത്തിന് ഏപ്രിൽ 10 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീ ഓരോ കോഴ്സിനും 300 രൂപ വീതം. വെബ്: www.ciasl.aero/academy. ഫോൺ: 8848000901, ഇ – മെയിൽ : cs@ciasl.in.

അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ എയർക്രാഫ്റ്റ് റെസ്ക്യൂ ആൻഡ് ഫയർഫൈറ്റിങ്: ഒരു വർഷം, 50 സീറ്റ്, മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി അടങ്ങിയ പ്ലസ്ടു അഥവാ ബിരുദം വേണം. എൽഎംവി ഡ്രൈവിങ് ലൈസൻസും ഉണ്ടായിരിക്കണം. ഹെവി ലൈസൻസ് അഭികാമ്യം. ഇതില്ലാത്തവർ ഹെവി ലൈസൻസ് എടുക്കാമെന്ന് ഉറപ്പുനൽകണം. പ്രായം 18–27. ട്യൂഷൻ ഫീ 2.54 ലക്ഷം രൂപ. മറ്റു ഫീസ് പുറമേ. പ്രവേശനപരീക്ഷ, ഇന്റർവ്യൂ, കായിക പരിശോധന എന്നിവയുണ്ട്. കായിക മാനദണ്ഡങ്ങൾ വെബ്സൈറ്റിലുണ്ട്.
പിജി ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്മെന്റ്: ഒരു വർഷം. 50 സീറ്റ്. ബിരുദവും ഇംഗ്ലിഷിൽ മികച്ച ആശയവിനിമയശേഷിയും വേണം. നല്ല കാഴ്ചശക്തി പ്രധാനം. 20–26 വയസ്സ്. പ്രവേശനപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയുണ്ട്. ട്യൂഷൻ ഫീ 1.40 ലക്ഷം രൂപ. മറ്റു ഫീസ് പുറമേ.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എയർപോർട്ട് പാസഞ്ചർ സർവീസസ് മാനേജ്മെന്റ്: 6 മാസം. 50 സീറ്റ്. ബിരുദവും ഇംഗ്ലിഷിൽ മികച്ച ആശയവിനിമയശേഷിയും വേണം. 20–26 വയസ്സ്. നല്ല കാഴ്ചശക്തി പ്രധാനം. പ്രവേശനപരീക്ഷ, ഗ്രൂപ്പ് ചർച്ച, ഇന്റർവ്യൂ എന്നിവയുണ്ട്. ട്യൂഷൻ ഫീ 70,000 രൂപ. മറ്റു ഫീസ് പുറമേ.
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ എയർപോർട്ട് റാംപ് സർവീസസ് മാനേജ്മെന്റ്: 6 മാസം. 50 സീറ്റ്. വ്യവസ്ഥകൾ 3–ാമത്തെ കോഴ്സിന്റേതു തന്നെ. മികച്ച ജോലിസാധ്യതയുള്ള പ്രോഗ്രാമുകളാണ്. ഫീസിന് 18% ജിഎസ്ടി വേണ്ടിവന്നാൽ കൊടുക്കണം.
വിദ്യാർഥികൾക്ക് ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ടു പഠിക്കാനുള്ള അവസരമാണ് സിഐഎസ്എൽ അക്കാദമി ഒരുക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ സന്തോഷ് ജെ. പൂവത്തിൽ പറഞ്ഞു. ഇൻഡസ്ട്രിയിലെ മാറ്റങ്ങൾക്കനുസരിച്ച് തയാറാക്കിയിരിക്കുന്ന പാഠ്യപദ്ധതിയിലൂടെ തൊഴിലിടത്തിന് അനുയോജ്യമായ പ്രൊഫഷണലുകളെ വാർത്തെടുക്കുകയാണ് അക്കാദമിയുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.