ADVERTISEMENT

കേന്ദ്ര ബയോടെക്നോളജി വകുപ്പിനു കീഴിൽ ഹൈദരാബാദിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്റർ ഫോർ ഡിഎൻഎ ഫിംഗർ പ്രിന്റിങ് ആൻഡ് ഡയ്ഗ്‌നോസ്റ്റിക്സിൽ (www.cdfd.org.in) പിഎച്ച്ഡി പ്രവേശനത്തിനു മേയ് 4 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. സെൽ & മോളിക്യുലർ ബയോളജി, കംപ്യൂട്ടേഷനൽ ബയോളജി, ഡിസീസ് ബയോളജി, ജനറ്റിക്സ്, മോളിക്യുലർ മൈക്രോബയോളജി & ഇമ്യൂണോളജി തുടങ്ങിയവയിലാണു ഗവേഷണം.

പ്രവേശനയോഗ്യത: സയൻസ്, ടെക്നോളജി, അഗ്രികൾചർ എന്നിവയിലെ ഏതെങ്കിലും ശാഖയിൽ മാസ്റ്റർ ബിരുദം/ എംബിബിഎസ് (ഇത്തവണ ഫസ്റ്റ് ക്ലാസ് നിർബന്ധമല്ല). ഫൈനൽ സെമസ്റ്റർ വിദ്യാർഥികളെയും പരിഗണിക്കും. CSIR – UGC / DBT / ICMR / INSPIRE/ UGC – RGNF അഥവാ സമാനയോഗ്യത ഉണ്ടായിരിക്കണം. 2 വർഷ പ്രോജക്ട് ഫെലോഷിപ്പുകാരും ബിടെക്–ഡിബിടി യോഗ്യതയുള്ളവരും അപേക്ഷിക്കേണ്ട.

English Summary:

PhD in Genomics & Biotech: Apply Now to CDFD Hyderabad (Deadline May 4th!)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com