ADVERTISEMENT

തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐഐഎസ്ടി) 2025 ജൂലൈ സെഷനിലെ പിഎച്ച്ഡി പ്രവേശനത്തിനു മേയ് 7 വരെ ഓൺലൈൻ അപേക്ഷ സ്വീകരിക്കും. വെബ്സൈറ്റ്: www.iist.ac.in & https://admission.iist.ac.in മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, എയറോസ്പേസ് എൻജിനീയറിങ്, ഏവിയോണിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസസ്, ഹ്യുമാനിറ്റീസ് എന്നീ 7 വകുപ്പുകളിൽ ഗവേഷണാവസരങ്ങളുണ്ട്. 

അപേക്ഷാഫീസ് 700 രൂപ. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാരും എല്ലാ വിഭാഗങ്ങളിലെയും വനിതകളും 350 രൂപയടച്ചാൽ മതി.  2025 മേയ് 7നു 35 വയസ്സിൽ കുറവായിരിക്കണം. അർഹതയുള്ളവർക്കു വയസ്സിളവുണ്ട്.
സ്ക്രീനിങ് ടെസ്റ്റ് ജൂൺ 16നു ഇൻസ്റ്റിറ്റ്യൂട്ടിൽ രാവിലെ 10 മുതൽ 11 വരെ നടക്കും. സിലബസ് സൈറ്റിലുണ്ട്. ഇന്റർവ്യൂവുമുണ്ട്. ആദ്യ സെമസ്റ്ററിൽ ഹോസ്റ്റൽ ഫീസുൾപ്പെടെ 24,200 രൂപ ഫീസ് വരും. തുടർന്ന് ഓരോ സെമസ്റ്ററിനും 17,700 രൂപ.

പ്രവേശനയോഗ്യത
∙ 60% മാർക്ക് അഥവാ തുല്യഗ്രേഡോടെ എംടെക് / എംഇ. പട്ടിക, പിന്നാക്ക, സാമ്പത്തിക പിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി.
∙ വിദേശസർവകലാശാലകളിൽനിന്ന് 8/10 അഥവാ 3.6/4 ഗ്രേഡ് പോയിന്റ് ആവറേജോടെ എംഎസ്‌സി എൻജിനീയറിങ് അഥവാ തുല്യയോഗ്യത
∙ 75% മാർക്ക് അഥവാ തുല്യഗ്രേഡോടെ ബിടെക് / ബിഇ. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 70% മതി. ഗേറ്റ് സ്കോറും ഉണ്ടായിരിക്കണം.
∙ ഗ്രേഡ് പോയിന്റ് ആവറേജ് 7.5 എങ്കിലും നേടി ഐഐടിയിലോ ഐഐഎസ്ടിയിലോ നിന്നുള്ള ബിടെക് / ബിഇ. പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് ആവറേജ് 7 മതി. ഗേറ്റ് സ്കോർ വേണമെന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ക്രീനിങ് ടെസ്റ്റ് ജയിക്കണം
∙ മേൽസൂചിപ്പിച്ച ഗ്രേഡോടെ ഐഐടിയിലോ ഐഐഎസ്ടിയിലോ നിന്നുള്ള ഇരട്ടബിരുദം (ബാച്‌ലർ ഇൻ എൻജിനീയറിങ്ങും മാസ്റ്റേഴ്സ് ഇൻ സയൻസും). ഗേറ്റ് സ്കോർ വേണമെന്നില്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ക്രീനിങ് ടെസ്റ്റ് ജയിക്കണം
∙ ബന്ധപ്പെട്ട വിഷയത്തിലെ സാധുതയുള്ള UGC-CSIR-JRF/LS അഥവാ NBHM/JEST യോഗ്യത
∙ 60% മാർക്ക് / തുല്യഗ്രേഡോടെ സയൻസ്, ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസസ് മാസ്റ്റർ ബിരുദം. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 55% മതി, UGC-CSIR-JRF/LS അഥവാ NBHM/JEST/ GATE യോഗ്യതയും വേണം.
∙ 75% മാർക്ക് / തുല്യഗ്രേഡോടെ ഹ്യുമാനിറ്റീസ്, മാനേജ്മെന്റ്, സോഷ്യൽ സയൻസസ് വിഷയങ്ങളിലെ 4–വർഷബിരുദം. പട്ടിക, പിന്നാക്ക, സാമ്പത്തികപിന്നാക്ക, ഭിന്നശേഷി വിഭാഗക്കാർക്ക് 70% മതി. UGC-CSIR-JRF/LS അഥവാ NBHM/JEST/GATE യോഗ്യതയും വേണം.

English Summary:

Secure Your Future: Apply for IIST PhD Program - 7 Departments, Deadline May 7th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com