ADVERTISEMENT

ഫലവർഗങ്ങൾ കേടു കൂടാതിരിക്കാൻ പുരട്ടുന്ന മെഴുക് കോട്ടിങ് ആരോഗ്യത്തിനു ഹാനികരമാകുമ്പോൾ ബദൽ മതൃകയുമായി അടൂർ സെന്റ് സിറിൽസ് കോളജിലെ ഗവേഷ വിദ്യാർഥികളും അധ്യാപകരും. കോളജിലെ കാർബൺ റിസർച് ഗ്രൂപ്പാണ് ഫലവർഗങ്ങൾ കേടു കൂടാതെ സൂക്ഷിക്കാനുള്ള ആരോഗ്യത്തിനു ഹാനികരമല്ലാത്ത പോളിമർ കോട്ടിങ് തയാറാക്കിയത്. ഫല വർഗങ്ങളിൽ പോളിമർ കോട്ടിങ് ചെയ്യുന്നതിലൂടെ 2 മുതൽ 4 ആഴ്ച വരെ കേടു കൂടാതെ ഇരിക്കുമെന്നാണ് തെളിയിച്ചിരിക്കുന്നത്.

eco-friendly-healthy-fruit-coating-alternative-st-cyrils-college-adoor

മെഴുക് കോട്ടിങ് ചെയ്യുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങളെ മറികടക്കാനാണ് മനുഷ്യന്റെ ആരോഗ്യത്തിനു ഹാനികരമല്ലാത്ത ജൈവ കോട്ടിങ് നിർമിച്ചത്. അധ്യാപകരായ ഫിസിക്സ് വിഭാഗത്തിലെ ഡോ. അനൂപ് ചന്ദ്രൻ, കെമിസ്ട്രി വിഭാഗത്തിലെ ഡോ. റൺസി വിൽസൺ എന്നിവരുടെ മേൽനോട്ടത്തിൽ ഗവേഷക വിദ്യാർഥി ഫാ. റിജോ മാത്യു ജോസഫും സംഘവുമാണ് ജൈവ കോട്ടിങ് വികസിപ്പിച്ചെടുത്തത്. കൊല്ലം ടികെഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ അധ്യാപകൻ ഡോ. സോണി ജോർജിന്റെ പിന്തുണയോടെ ഇതു പ്രായോഗിക തലത്തിൽ എത്തിക്കാനാണ് ശ്രമം.

campus-reporter-article-image

മനോരമ ഒാൺലൈൻ ക്യാംപസ് റിപ്പോർട്ടർ
കോളജ് വിദ്യാർഥികൾക്ക് മനോരമ ഓൺലൈനിൽ ക്യാംപസ് റിപ്പോർട്ടറാകാൻ അവസരം. പുതിയ ട്രെൻഡുകൾ, സംഭവങ്ങൾ, വിദ്യാർഥികളുടെ നേട്ടങ്ങൾ, രസകരവും ഹൃദയസ്പർശിയുമായ അനുഭവങ്ങൾ എന്നിങ്ങനെ ക്യാംപസുമായി ബന്ധപ്പെട്ട എന്തു വിശേഷവും നിങ്ങൾക്ക് വാർത്തയാക്കാം. മനോരമ ഓൺലൈനിൽ നിങ്ങളുടെ വാർത്ത പ്രസിദ്ധീകരിക്കും. 
ആർക്കൊക്കെ അപേക്ഷിക്കാം
ബിരുദ/ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം. 
നിങ്ങൾ ചെയ്യേണ്ടത് 
ഇഷ്ടമുള്ള ഒരു വിഷയത്തെക്കുറിച്ച് നിങ്ങൾ സംസാരിക്കുന്ന 1 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള വിഡിയോ അല്ലെങ്കിൽ നിങ്ങൾ എഴുതിയ ഒരു കുറിപ്പ് പങ്കുവയ്ക്കുക. വാട്സാപ് നമ്പർ: +919846061027, മെയിൽ: campus@mm.co.in. നിങ്ങളുടെ പേര്, കോളജ്, കോഴ്സ്, ബന്ധപ്പെടേണ്ട നമ്പർ എന്നിവയും ഇതോടൊപ്പം പങ്കുവയ്ക്കണം. 
∙ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്യാംപസ് റിപ്പോർട്ടിങ്ങിനുള്ള പരിശീലനം മനോരമ നൽ‌കും.
∙ തിരഞ്ഞെടുക്കപ്പെടുന്നവരെ നേരിട്ട് ബന്ധപ്പെടുന്നതാണ്.
∙ അവസാന തീയതി 2025 ഏപ്രിൽ 30 
∙ സംശയങ്ങൾക്ക് വിളിക്കാം: 04812587230

English Summary:

Non-toxic fruit coating developed by St. Cyril's College researchers offers a healthier alternative to traditional wax coatings. This biopolymer coating extends fruit freshness for up to four weeks, representing a significant advancement in food preservation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com