അവസാന നിമിഷം വരെ കാക്കണോ? ഉദ്യോഗാർഥികളും വിദ്യാർഥികളും മറക്കരുത് ഇൗ തീയതികൾ

Mail This Article
ഏപ്രിൽ 15
കാലിക്കറ്റിൽ പിജി
കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകൾ, അഫിലിയേറ്റഡ് കോളജുകൾ, സ്വാശ്രയ പഠനകേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പിജിക്കും ഇന്റഗ്രേറ്റഡ് പിജിക്കും 15നു വൈകിട്ട് 5 വരെ അപേക്ഷിക്കാം. admission.uoc.ac.in
കേരളയിൽ എംബിഎ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ കേരള കാര്യവട്ടം ക്യാംപസിൽ എംബിഎക്ക് (ജനറൽ / ട്രാവൽ & ടൂറിസം / ഷിപ്പിങ് & ലോജിസ്റ്റിക്സ്) 15 വരെ അപേക്ഷിക്കാം. യൂണിവേഴ്സിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സെന്ററുകളിൽ (പൂജപ്പുര, ആലപ്പുഴ, അടൂർ, കൊല്ലം, വർക്കല, പുനലൂർ) എംബിഎക്ക് 19 വരെ അപേക്ഷിക്കാം. admissions.keralauniversity.ac.in
കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സ്
കോഴിക്കോട് കുന്നമംഗലത്തെ കേരള സ്കൂൾ ഓഫ് മാത്തമാറ്റിക്സിൽ ഇന്റഗ്രേറ്റഡ് എംഎസ്‌സി–പിഎച്ച്ഡിക്കു 15 വരെ അപേക്ഷിക്കാം. ksom.res.in
മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്
ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഎസ്‌സി ഓണേഴ്സ് (മാത്‌സ് & കംപ്യൂട്ടർ സയൻസ് / മാത്‌സ് & ഫിസിക്സ്), എംഎസ്‌സി (മാത്‌സ് / കംപ്യൂട്ടർ സയൻസ് / ഡേറ്റ സയൻസ്), പിഎച്ച്ഡി പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. www.cmi.ac.in
ഐസറിൽ ബിരുദം
തിരുവനന്തപുരത്തേത് ഉൾപ്പെടെ 7 ഐസറുകളിലെ ബിരുദ പ്രവേശനത്തിന് 15 വരെ അപേക്ഷിക്കാം. iiseradmission.in
ഐഡിആർബിടിയിൽ ഇന്റേൺഷിപ്
റിസർവ് ബാങ്ക് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്മെന്റ് ആൻഡ് റിസർച് ഇൻ ബാങ്കിങ് ടെക്നോളജി–ഹൈദരാബാദിന്റെ 3 മാസത്തെ സമ്മർ ഇന്റേൺഷിപ്പിന് 15 വരെ അപേക്ഷിക്കാം. ഒരു വർഷം കൂടി കോഴ്സുള്ള ബിടെക്, എംടെക്, മാനേജ്മെന്റ് പിജി വിദ്യാർഥികളായിരിക്കണം. മാസം 12,500 രൂപ സ്റ്റൈപൻഡ്. മികച്ച പ്രകടനമെങ്കിൽ 6 മാസം കൂടി ഇന്റേൺഷിപ്പിനും പ്ലേസ്മെന്റിനും സാധ്യത. idrbt.ac.in/idrbt-summer-internship-programme
റൂറൽ മാനേജ്മെന്റ് പിജി ഡിപ്ലോമ
ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡവലപ്മെന്റ് ആൻഡ് പഞ്ചായത്ത്‌രാജിൽ റൂറൽ മാനേജ്മെന്റിലും റൂറൽ ഡവലപ്മെന്റ് മാനേജ്മെന്റിലും പിജി ഡിപ്ലോമയ്ക്കു 15 വരെ അപേക്ഷിക്കാം. nirdpr.org.in
ഇമ്യൂണോളജി ഇൻസ്റ്റിറ്റ്യൂട്ട്
ഡൽഹിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്യൂണോളജിയിൽ ആറുമാസ പരിശീലനത്തിന് എംഎസ്‌സി, എംവിഎസ്‌സി, എംടെക്, ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് നാലാം സെമസ്റ്റർ വിദ്യാർഥികൾക്ക് 15 വരെ അപേക്ഷിക്കാം. nii.res.in/en/short-term-training
ഐസറിൽ എംഎ, പിഎച്ച്ഡി
ഭോപാൽ ഐസറിൽ എംഎ ലിബറൽ ആർട്സിനും നാച്വറൽ സയൻസസ്, എൻജിനീയറിങ്, ഹ്യുമാനിറ്റീസ് പിഎച്ച്ഡിക്കും മാത്‌സ്, ഫിസിക്സ് ഇന്റഗ്രേറ്റഡ് പിഎച്ച്ഡിക്കും അപേക്ഷ 15 വരെ. iiserb.ac.in
സൈക്യാട്രി ഇൻസ്റ്റിറ്റ്യൂട്ട്
റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയിൽ സൈക്യാട്രിക് നഴ്സിങ് ഡിപ്ലോമ, എംഫിൽ, പിഎച്ച്ഡി അപേക്ഷ 15 വരെ. cipranchi.nic.in
ഐഐടിയിൽ പിജി
ഐഐടി ഗുവാഹത്തിയിൽ എംഎ (ഡവലപ്മെന്റ് സ്റ്റഡീസ്, ലിബറൽ ആർട്സ്) എംഡിസ്, എംടെക്, എംഎസ് റിസർച്, പിഎച്ച്ഡി പ്രോഗ്രാമുകൾക്ക് 15 വരെ അപേക്ഷിക്കാം. iitg.ac.in
ഐഎൻഐ–സിഇടി
ശ്രീചിത്ര അടക്കം ദേശീയ പ്രാധാന്യമുള്ള മെഡിക്കൽ സ്ഥാപനങ്ങളിലെ പിജി പ്രവേശനപരീക്ഷ ഐഎൻഐ–സിഇടിക്കു 15 വരെ റജിസ്റ്റർ ചെയ്യാം. finalmdmsmch.aiimsexams.ac.in
മിലിറ്ററി കോളജിൽ എട്ടാം ക്ലാസ്
ഡെറാഡൂണിലെ രാഷ്ട്രീയ ഇന്ത്യൻ മിലിറ്ററി കോളജിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷാസമയം 15 വരെ നീട്ടി. rimc.gov.in
പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ എംബിഎ
അമേഠിയിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം ടെക്നോളജിയിൽ എംബിഎക്കും എംബിഎ ബിസിനസ് അനലിറ്റിക്സിനും 15 വരെ അപേക്ഷിക്കാം. rgipt.ac.in
ജെഡിസി
ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ കോഴ്സിലേക്കുള്ള അപേക്ഷത്തീയതി 15 വരെ നീട്ടി. scu.kerala.gov.in
അറബിക് ഡിപ്ലോമ
കേരള സർവകലാശാലയുടെ കമ്യൂണിക്കേറ്റീവ് അറബിക് ഡിപ്ലോമയ്ക്ക് (ഓൺലൈൻ) 15 വരെ അപേക്ഷിക്കാം. arabicku.in
ഹോം നഴ്സിങ് ഡിപ്ലോമ
ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്സിങ് കെയർ കോഴ്സ് പ്രവേശനത്തീയതി 15 വരെ നീട്ടി. scolekerala.org
ഏപ്രിൽ 16
ഐഐടി എംടെക്
ഐഐടി ഗാന്ധിനഗറിൽ എംടെക്കിനു 16 വരെ അപേക്ഷിക്കാം. iitgn.ac.in
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി, പിഡിഎഫ്, എംടെക് ബയോമെഡിക്കൽ എൻജിനീയറിങ്, എംപിഎച്ച്, ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ ആൻഡ് അനസ്തീസിയ ടെക്നോളജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി 16 വരെ നീട്ടി. sctimst.ac.in.
ഏപ്രിൽ 17
എൻഐടി പിഎച്ച്ഡി
കോഴിക്കോട് എൻഐടിയിൽ പിഎച്ച്ഡിക്കു 17 വരെ അപേക്ഷിക്കാം. nitc.ac.in
ഐഐടിയിൽ പിജി
ഐഐടി ഹൈദരാബാദിന്റെ എംടെക്, ഓൺലൈൻ എംടെക്, എംഡിസ്, എംഎ, എംഎസ്‌സി മെഡിക്കൽ ഫിസിക്സ് പ്രോഗ്രാമുകൾക്ക് 17 വരെ അപേക്ഷിക്കാം. iith.ac.in
ഏപ്രിൽ 18
ബിറ്റ്സ് പിലാനി
ബിറ്റ്സ് പിലാനി, ഗോവ, ഹൈദരാബാദ് ക്യാംപസുകളിൽ ബിഇ, ബിഫാം, ഇന്റഗ്രേറ്റഡ് എംഎസ്‌സി പ്രവേശനപരീക്ഷ ‘ബിറ്റ്‌സാറ്റി’നു 18 വരെ അപേക്ഷിക്കാം. എംഇ, എംഫാം അപേക്ഷ 19 വരെ. bitsadmission.com
എൻഐടി എംബിഎ
എൻഐടി വാറങ്കലിൽ എംബിഎ പ്രവേശനത്തിനു 18 വരെ അപേക്ഷിക്കാം. nitw.ac.in
ഏപ്രിൽ 19
കെജിടിഇ പ്രിന്റിങ് ടെക്നോളജി
സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് & ട്രെയ്നിങ്ങും ചേർന്ന് തിരുവനന്തപുരം (0471 2474720), എറണാകുളം (0484 2605322), കോഴിക്കോട് (0495 2356591) കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന ഒരു വർഷ കെജിടിഇ പ്രീ-പ്രസ് ഓപ്പറേഷൻ, പ്രസ് വർക്ക്, പോസ്റ്റ്-പ്രസ് ഓപ്പറേഷൻ & ഫിനിഷിങ് കോഴ്സുകളിലേക്ക് അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 19. captkerala.com/index.php/services/training
ഏപ്രിൽ 20
ഫുട്‌വെയർ ഡിസൈൻ
ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ബിഡിസ്, എംഡിസ്, ബിബിഎ, എംബിഎ പ്രവേശനത്തിന് 20 അപേക്ഷിക്കാം. fddiindia.com
ഐഐടി പിഎച്ച്ഡി
ഐഐടി റോപ്പറിൽ സൈക്കോളജി, ഫിലോസഫി, ലിങ്ഗ്വിസ്റ്റിക്സ് തുടങ്ങിയ വിഷയങ്ങളിലടക്കം ഗവേഷണത്തിന് 20 വരെ അപേക്ഷിക്കാം. iitrpr.ac.in
എൻസിസിഎസിൽ ഡിസർട്ടേഷൻ പ്രോഗ്രാം
പുണെയിലെ നാഷനൽ സെന്റർ ഫോർ സെൽ സയൻസിന്റെ ഡിസർട്ടേഷൻ പ്രോഗ്രാമിന് ഒന്നാം വർഷ എംഎസ്‌സി / എംഫാം / എംടെക്, നാലാം വർഷ ബിടെക് / ബിഫാം / ബിഎസ്‌സി വിദ്യാർഥികൾക്കും എംബിബിഎസ്, ബിവിഎസ്‌സി, എംവിഎസ്‌സിക്കാർക്കും 20 വരെ അപേക്ഷിക്കാം. nccs.res.in/Career
ഫിനാൻഷ്യൽ പ്ലാനിങ് പിജി
മുംബൈയിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സിന്റെ പിജി പ്രോഗ്രാം ഇൻ ഫിനാൻഷ്യൽ പ്ലാനിങ്ങിന് അപേക്ഷ 20 വരെ. യോഗ്യത ബിരുദം. nism.ac.in
സംസ്കൃതം കോഴ്സ്
ശ്രീശങ്കരാചാര്യ സർവകലാശാലയിൽ ഹ്രസ്വകാല ഓൺലൈൻ സംസ്കൃതം കോഴ്സിന് 20 വരെ ചേരാം. ഫീസ് 2500 രൂപ. ssus.ac.in
പിആർഎലിൽ ഇന്റേൺഷിപ്
അസ്ട്രോണമി, അസ്ട്രോഫിസിക്സ് ഗവേഷണത്തിനു പേരുകേട്ട അഹമ്മദാബാദിലെ ഫിസിക്കൽ റിസർച് ലബോറട്ടറിയിൽ സമ്മർ ഇന്റേൺഷിപ്പിന് ഈ മേഖലയുമായി ബന്ധപ്പെട്ട ശാസ്ത്രസാങ്കേതിക വിഷയങ്ങൾ പഠിക്കുന്ന യുജി / പിജി / റിസർച് വിദ്യാർഥികൾക്കും അധ്യാപകർക്കും 20 വരെ അപേക്ഷിക്കാം. prl.res.in
ഏപ്രിൽ 21
ജിപാറ്റ്
ഫാർമസി ഉപരിപഠനത്തിനുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ഫാർമസി ടെസ്റ്റിന് അപേക്ഷ 21 വരെ. natboard.edu.in
കുഫോസിൽ പിജി, പിഎച്ച്ഡി
കേരള ഫിഷറീസ് സർവകലാശാലയിൽ പിജി, പിഎച്ച്ഡി അപേക്ഷ 21 വരെ. admission.kufos.ac.in
ഐഐഐടിയിൽ ഇന്റേൺഷിപ്
കോട്ടയം ഐഐഐടിയിൽ ഇന്റേൺഷിപ്പിന് എൻജിനീയറിങ്, കംപ്യൂട്ടർ, മാത്‌സ് യുജി / പിജി വിദ്യാർഥികൾക്ക് 21 വരെ അപേക്ഷിക്കാം. ഇന്റർഡിസിപ്ലിനറി ഗവേഷണതൽപരരായ ആർട്സ് വിദ്യാർഥികൾക്കും അവസരം. ഫീസ് 5000 രൂപ. internship.iiitkottayam.ac.in
കാലിക്കറ്റിൽ എംബിഎ
കാലിക്കറ്റ് സർവകലാശാലയിൽ എംബിഎ അപേക്ഷാസമയം 21 വരെ നീട്ടി. admission.uoc.ac.in