ADVERTISEMENT

കൊച്ചി ∙ രാജ്യത്തെ യുവതലമുറയ്ക്ക് ആഗോള നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന് ഡോ. ശശി തരൂര്‍ എം.പി. കൊച്ചി മാരിയറ്റ് ഹോട്ടലില്‍ ബ്രിട്ടീഷ് കൗണ്‍സില്‍, നാഷണല്‍ ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് അലൂംമ്‌നി യൂണിയന്‍, എഡ്‌റൂട്ട് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച സ്റ്റുഡന്റ്‌സ്-എജ്യുക്കേറ്റര്‍ മീറ്റ് 'അച്ചീവേഴ്‌സ്'-ല്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എം.പി.

edroots-candid-conversation-article-image

ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്ത് പരിഷ്‌കാരങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അടുത്തിടെ നടത്തിയ സർവേയില്‍ കേരളത്തില്‍ എന്‍ജിനീയറിങ് ബിരുദധാരികളായ 66 ശതമാനം പേരും തൊഴില്‍ എടുക്കുന്നത് എന്‍ജിനീയറിങ് ഇതര രംഗത്താണെന്ന് കണ്ടെത്തിയിരുന്നു. 

shashi-tharoor-edroorts-candid-talks

തൊഴില്‍ വിപണിയിലെ ആവശ്യകതയും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുള്ള വിടവാണ് ഇതിലൂടെ വ്യക്തമാകുന്നത്. ഇന്‍ഡസ്ട്രിക്ക് അനുയോജ്യമായ നൈപുണ്യമുള്ള പ്രൊഫഷണലുകളെ വാര്‍ത്തെടുക്കുന്ന രീതിയില്‍ കാലഘട്ടത്തിന് അനുസരിച്ചുള്ള നൂതന വിദ്യാഭ്യാസമാണ് രാജ്യത്തിന് ആവശ്യം.

edroorts-candid-talks-article-image-achievers

ഇന്ത്യയില്‍ മുന്‍ കാലത്തെ അപേക്ഷിച്ച് നിരവധി ഓപ്പണ്‍, സ്വകാര്യ സര്‍വകലാശാലകള്‍ ഉയരുന്നുണ്ട്. ഇത് വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമാണെന്നും ഇത്തരത്തിലുള്ള സ്വകാര്യ സര്‍വകലാശാലകള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുനല്‍കുവാന്‍ സാധിക്കും. എന്നാല്‍  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്തണമെങ്കില്‍  മെറിറ്റ് അടിസ്ഥാനത്തിലുള്ള സ്‌കോളര്‍ഷിക്കുകള്‍ അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികളെ വിദേശ പഠനത്തിന് പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം അവരെ തിരികെ ഇന്ത്യയിലേക്ക് ക്ഷണിക്കേണ്ടതിന്റെ ആവശ്യകതയും ശശി തരൂര്‍ ചൂണ്ടിക്കാട്ടി. 

edroots-office-inauguration-article-image

വിദേശ വിദ്യാഭ്യാസം നേടിയ ശേഷം നമ്മുടെ യുവതലമുറ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് ഇന്ത്യയിലാണ്. രാജ്യത്തിന്റെ വളരുന്ന  സമ്പദ് വ്യവസ്ഥയില്‍ സംഭാവന ചെയ്യുവാന്‍ അവരെ പ്രാപ്തമാക്കണമെന്നും മികവ് തെളിയിക്കുന്നവര്‍ക്ക ഒരുപാട് സാധ്യതകളാണ് രാജ്യത്തുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഹൈബി ഈഡന്‍ എം.പി, ബ്രിട്ടീഷ് കൗണ്‍സില്‍ സൗത്ത് ഇന്ത്യ ഡയറക്ടര്‍ ജാനക പുഷ്പനാഥന്‍, യു.കെ പാര്‍ലമെന്റ് മുന്‍ അംഗം വീരേന്ദ്ര ശര്‍മ്മ, നാസാവു ചെയര്‍പേഴ്‌സണ്‍ സനം അരോര, എഡ്‌റൂട്ട് ഇന്റര്‍നാഷണല്‍ സിഇഒ മുസ്തഫ കൂരി, എഡ്‌റൂട്ട് ഡയറക്ടര്‍ ഷമീര്‍ മൂത്തേടത്ത, കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി ന്യൂ ഇനിഷ്യേറ്റീവ്‌സ് ഡയറക്ടര്‍ ഡോ. ടോം എം ജോസഫ്, തുടങ്ങിയവര്‍ പങ്കെടുത്തു. ലോക യൂണിവേഴ്‌സിറ്റി റാങ്കില്‍ മുന്‍പന്തിയിലുള്ള മുപ്പതിലധികം യൂണിവേഴ്‌സിറ്റികള്‍ പങ്കെടുത്ത മീറ്റില്‍  വിദ്യാര്‍ത്ഥികള്‍ക്ക് വിദഗ്ദ്ധര്‍ വിദേശ വിദ്യാഭ്യാസം സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

English Summary:

100+ Universities, Scholarships, & Expert Advice: Attend the Edroots Abroad Edu Expo 2025.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com