ആശയം വികസിപ്പിച്ച് ഉൽപന്നമാക്കാം; ഒരു കൈ നോക്കിയാലോ?

Mail This Article
നിർമിത ബുദ്ധിയുടെ സഹായത്തോടെ ആശയം വികസിപ്പിച്ച് ഉൽപന്നമാക്കാനും അതിനെ ബിസിനസ് ആക്കി വളർത്താനും സഹായിക്കുന്ന ഡിസൈൻ തിങ്കിങ് ആൻഡ് പ്രോഡക്ട് ഡവലപ്മെന്റ് കോഴ്സ് മനോരമ ഹൊറൈസൺ ആരംഭിക്കുന്നു. എറണാകുളം ആസ്ഥാനമായ നെസ്റ്റ് ഡിജിറ്റലുമായി ചേർന്നാണ് പൂർണമായും ഓൺലൈനായുള്ള കോഴ്സ് നടത്തുന്നത്. വിദ്യാർഥികൾക്കും സംരംഭകർക്കും പ്രഫഷനലുകൾക്കും ഒരുപോലെ സഹായകരമായ കോഴ്‌സിൽ പങ്കെടുക്കാൻ പ്രത്യേക സോഫ്റ്റ്‌വെയർ പരിജ്ഞാനം ആവശ്യമില്ല. സോഫ്റ്റ്‌വെയർ അല്ലെങ്കിൽ പ്രോഡക്ട് വികസിപ്പിക്കാനും അതിന്റെ ആശയ രൂപീകരണം, ടെസ്റ്റിങ്, പിച്ചിങ്, അവതരണം എന്നിങ്ങനെയുള്ള വിവിധ മേഖലകളും എഐ എങ്ങനെയൊക്കെ ഉപയുക്തമാക്കാമെന്നും ചർച്ച ചെയ്യും. ഏപ്രിൽ 30ന് ആരംഭിക്കുന്ന കോഴ്സിൽ ഐഡിയ രൂപീകരിച്ചു അവതരിപ്പിക്കാനും വിദഗ്ധരുടെ ഫീഡ്ബാക്ക് നേടാനും അവസരമുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോമിൽ പേര് നൽകി റജിസ്റ്റർ ചെയ്യാം. വിശദവിവരങ്ങൾക്ക് എന്ന 9048991111 നമ്പറിൽ വിളിക്കുക. ഒാൺലൈൻ കോഴ്സിനു റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കൂ: https://tinyurl.com/3zueb34s