സെറ്റ്: 28 മുതൽ റജിസ്റ്റർ ചെയ്യാം

Mail This Article
×
തിരുവനന്തപുരം∙ഹയർ സെക്കൻഡറി, നോൺ വൊക്കേഷനൽ ഹയർസെക്കൻഡറി അധ്യാപക നിയമനത്തിനുള്ള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന് (സെറ്റ് ജൂലൈ 2025) ഓൺലൈനായി 28 മുതൽ റജിസ്റ്റർ ചെയ്യാം. മേയ് 28നു വൈകിട്ട് 5 വരെയാണു സമയം. www.lbscentre.kerala.gov.in
പ്രോസ്‌പെക്ടസും സിലബസും വെബ്‌സൈറ്റിൽ ലഭ്യമാണ്. പിജി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും ബിഎഡുമാണ് അടിസ്ഥാന യോഗ്യത. എൽടിടിസി, ഡിഎൽഎഡ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിനു പരിഗണിക്കും. ജനറൽ ഒബിസി വിഭാഗങ്ങളിൽപെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1300 രൂപയും എസ്‌സി/എസ്ടി/ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർ 750 രൂപയും അടയ്ക്കണം.
English Summary:
SET Exam 2025: Fees, Eligibility, & Registration Process – Complete Guide
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.