ജപ്പാനിൽ മാസ്റ്റേഴ്സും പിഎച്ച്ഡിയും

Mail This Article
∙ ജപ്പാൻ സർക്കാരിന്റെ മെക്സ്റ്റ് (MEXT) ഫെലോഷിപ്പോടെ ജപ്പാനിൽ മാസ്റ്റേഴ്സും പിഎച്ച്ഡിയും ചെയ്യാൻ അവസരം. ന്യൂഡൽഹിയിലുള്ള ജപ്പാൻ എംബസിയിൽ മേയ് 13ന് അകം അപേക്ഷ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് എംബസി വെബ്സൈറ്റ് സന്ദർശിക്കുക : https://www.in.emb-japan.go.jp/Education/japanese_ government_scholarships.html
കീം പരീക്ഷ പൂർത്തിയായി
തിരുവനന്തപുരം∙ സംസ്ഥാനത്തെ കോളജുകളിലെ എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലെ പ്രവേശനത്തിനായുള്ള കീം പരീക്ഷ പൂർത്തിയായി. എൻജിനീയറിങ് പ്രവേശന പരീക്ഷ സംസ്ഥാനത്ത് 134 സെന്ററുകളിലായി 85,296 പേരും ദുബായ് അടക്കം പുറത്തെ കേന്ദ്രങ്ങളിൽ 1105 പേരുമാണ് എഴുതിയത്. ബിഫാം പ്രവേശനത്തിന് കേരളത്തിൽ 33,304 പേരും കേരളത്തിനു പുറത്തും ദുബായിലുമായി 111 പേരും പരീക്ഷ എഴുതി.
സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാം
തിരുവനന്തപുരം ∙ പട്ടികജാതി വിദ്യാർഥികൾക്കായി ഡിജിറ്റൽ യൂണിവേഴ്‌സിറ്റി നടത്തുന്ന ഒരു വർഷ സൈബർ സെക്യൂരിറ്റി റസിഡൻഷ്യൽ പ്രോഗ്രാമിന് അപേക്ഷിക്കാം. 7025925225, info.ksaac@duk.ac.in.