പ്ലസ്ടുവിനു ശേഷം നിരവധി തൊഴിലവസരങ്ങൾ; വഴി കാട്ടാന് SMEClabs

Mail This Article
പ്ലസ്ടുവിനു ശേഷം വൈകാതെ മികച്ച വരുമാനമുള്ള ജോലി നേടുക എന്നത് എതൊരു വിദ്യാർഥിയുടെയും സ്വപ്നമാണ്. വളരെ ചെറിയ കാലയളവിൽ പഠിക്കാൻ കഴിയുന്ന, ഒട്ടേറെ തൊഴിലവസരങ്ങൾ നൽകുന്ന കോഴ്സുകളാണ് SMEClabs നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്. ആറു മാസം മുതൽ ഒരു വർഷം വരെ ദൈർഘ്യമുള്ള കോഴ്സുകൾ താഴെ പറയുന്ന പ്രധാന മേഖലകളിൽ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.

തൊഴിൽ സാധ്യതയുള്ള മേഖലകൾ
1. ലോജിസ്റ്റിക്സ് (Logistics)
2. ഓയിൽ ആൻഡ് ഗ്യാസ് (Oil and Gas)
3. ഫയർ ആൻഡ് സേഫ്റ്റി (Fire and Safety)
4. ബാച്ച്ലർ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ് (BMS)
5. ഇൻസ്ട്രുമെന്റേഷൻ (Instrumentation)
6. ഗ്രാഫിക് ഡിസൈനിങ് (Graphic Designing)
7. ഡിജിറ്റൽ മാർക്കറ്റിങ് (Digital Marketing)
8. നെറ്റ്‌വർക്കിങ് (Networking)
എന്നിവയിൽ 6,9,12 മാസങ്ങൾ കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്ന കോഴ്‌സുകളാണ് SMEClabs ഒരുക്കിയിരിക്കുന്നത്. തൊഴിൽ സാധ്യതയുള്ള ഇൗ കോഴ്‌സുകളിലൂടെ നിങ്ങളുടെ കഴിവിനനുസരിച്ചുള്ള മികച്ച ജോലി നേടാൻ SMEClabs വിദ്യാർഥികളെ സഹായിക്കുന്നു. കൂടാതെ പഠനകാലയളവിൽ തന്നെ ഇന്റേൺഷിപ്പിലൂടെ തൊഴിൽപരിചയം നേടാൻ സഹായിക്കുന്നു.
ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് (Logistics & Supply Chain Management)
ഇന്ത്യയിലും വിദേശത്തും ഒട്ടേറെ തൊഴിലവസരങ്ങൾ നൽകിയിട്ടുള്ള ലോജിസ്റ്റിക്സ് മേഖലയിൽ മാനേജർ (Logistics Manager) വെയർഹൗസ് ആൻഡ് ഇൻവെന്ററി (Warehouse & Inventory), പ്രൊക്യുർമെന്റ്. (Procurement), സപ്ലൈ ചെയിൻ (Supply Chain) എന്നീ മേഖലകളിലുള്ള ഓപ്പറേഷൻ വിഭാഗത്തിലുള്ള ട്രെയിനിങ്ങാണ് SMEClabs വിദ്യാർഥികൾക്കായി ഒരുക്കിയിരിക്കുന്നത്. ലോജിസ്റ്റിക്സ് മേഖലയിൽ ഓപ്പറേഷൻ വിഭാഗത്തിൽ എന്നപോലെ തന്നെ ഏറ്റവും അധികം തൊഴിലവസരങ്ങളുളള നൂതന വിഷയങ്ങളാണ് ബ്ലോക്ക് ചെയിൻ (Block Chain), വെർച്വൽ റിയാലിറ്റി, (Virtual Reality), എെഎ (Artificial Intelligence), ഡേറ്റ അനലിറ്റിക്സ് ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ് എന്നിവ. ഇൗ മേഖലകളിൽ 20 വർഷത്തിലേറെ പ്രവൃത്തിപരിചയമുള്ള ട്രെയിനേഴ്സിൽനിന്നും കോഴ്സുകൾ പഠിക്കാം.

ഒായിൽ ആൻഡ് ഗ്യാസ് കോഴ്‌സുകൾ (Oil and Gas)
ഗ്ലോബൽ ഇൻഡസ്ട്രിയായ ഓയിൽ ആൻഡ് ഗ്യാസിൽ മികച്ച അവസരങ്ങളാണ് വിദ്യാർഥികളെ കാത്തിരിക്കുന്നത്. SMEC ലാബ്‌സിന്റെ 9 മാസ കോഴ്സായ മാസ്റ്റർ ഇൻ ഒായിൽ ആൻഡ് ഗ്യാസ് ഇൻസ്ട്രുമെന്റേഷൻ ടെക്നീഷൻ (Master in Oil & Gas Instrumentation Technician), 6 മാസ കോഴ്സായ പ്രഫഷനൽ ഡിപ്ലോമ ഇൻ ഒായിൽ ആൻഡ് ഗ്യാസ് ടെക്നീഷൻ (Professional Diploma in Oil & Gas Technician) എന്നിവ പ്ലസ്ടു പൂർത്തിയാക്കിയവർക്ക് മേഖലയിൽ വൈവിധ്യമായ തൊഴിലവസരങ്ങളാണ് നൽകുന്നത്. കരിയർ വികസനത്തിനുള്ള അവസരങ്ങളോടൊപ്പം ഉയർന്ന വരുമാനവും മറ്റ് ആനുകൂല്യങ്ങളും ഈ കോഴ്‌സുകളെ കൂടുതൽ ആകർഷകമാക്കുന്നു.
പ്രഫഷനൽ ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ ഫയർ ആൻഡ് സേഫ്റ്റി (Professional Diploma in Industrial Fire & Safety)
കഴിഞ്ഞ ഇരുപ്പത്തിലഞ്ചിലേറെ വർഷങ്ങളായി കൊച്ചി ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന SMEClabs Centre for Technology and Management എന്ന ഞങ്ങളുടെ സ്ഥാപനത്തിനു നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ National Skill Development Corporation (NSDC) ഉൾെപ്പടെ ഒട്ടേറെ ഇന്റർനാഷനൽ സർട്ടിഫിക്കറ്റ്സ് അഫിലിയേഷനുകളാണുള്ളത്. വിവിധ മേഖലകളിലായി അൻപത്തിനാലോളം കോഴ്സുകളും പ്രഗല്ഭരായ അധ്യാപകരും നൂതന ലാബ് സൗകര്യങ്ങളും SMEClabsനിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട്. കേവലമൊരു ജോലി നേടുക എന്നതിനു പുറമേ സുരക്ഷിതമായ കരിയർ ഉറപ്പാക്കുന്നതിന് വിദ്യാർഥികളോടൊപ്പം ഒാരോ ഘട്ടത്തിലും SMEClabs ഒപ്പമുണ്ടായിരിക്കും.
ബാച്ച്ലർ ഒാഫ് മാനേജ്മെന്റ് സ്റ്റഡീസ് (BMS)
പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വിവിധ മേഖലകളിൽ തൊഴിലpdവസരങ്ങൾ നൽകുന്നു. ഫെസിലിറ്റീസ് മാനേജ്മെന്റ്, കൺസ്ട്രക്‌ഷൻ, ഒാട്ടമേഷൻ, എനർജി മാനേജ്മെന്റ് എന്നിവയാണ് നൂതന മാനേജ്മെന്റ് കോഴ്സുകൾ.
ഇൻസ്ട്രുമെന്റേഷൻ ടെക്നീഷൻ (Instrumentation Technician)
ഓട്ടമോട്ടീവ്, കെമിക്കൽ, ഹെൽത്ത് കെയർ, ഫുഡ് പ്രോസസിങ്, കൺസ്ട്രക്‌ഷൻ, വൈദ്യുതി, വാട്ടർ ട്രീറ്റ്മെന്റ്, ഫാർമസ്യൂട്ടിക്കൽ തുടങ്ങി വിവിധ മേഖലകളിൽ മികച്ച തൊഴിലവസരങ്ങളാണ് ഇൻസ്ട്രുമെന്റേഷൻ ടെക്നീഷൻ കോഴ്‌സ് പൂർത്തിയാക്കിയവരുടെ മുൻപിലുള്ളത്. SMEC ലാബ്‌സിന്റെ പ്രഫഷനൽ ഡിപ്ലോമ ഇൻ ഇൻസ്ട്രുമെന്റേഷൻ ടെക്നീഷൻ (Professional Diploma in Instrumentation Technician പോലുള്ള 6 മാസ കോഴ്സുകൾ സാങ്കേതിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും ഒാരേപോലെ ഉറപ്പു നൽകുന്നു. അതിനു പുറമേ മേഖലയിലെ നൂതന സാങ്കേതികവിദ്യകൾക്കനുസരിച്ചു നിരന്തരം പുതുക്കുന്ന സിലബസ് വിദ്യാർഥികളുടെ കരിയർ വളർച്ച വേഗത്തിലാക്കുന്നു.
ഗ്രാഫിക് ഡിസൈനിങ് ആൻഡ് വിഡിയോ എഡിറ്റിങ് (Graphic Designing and Video Editing)
ഗ്രാഫിക് ഡിസൈനിങ് ആൻഡ് വിഡിയോ എഡിറ്റിങ് കോഴ്സിലൂടെ ക്രിയേറ്റീവായ കരിയറാണ് SMEClabs വിദ്യാർഥികൾക്കു നൽകുന്നത്. പുതിയ കാലഘട്ടത്തിൽ ഏറ്റവുമധികം ജോലിസാധ്യതകൾ നൽകുന്ന കോഴ്സ് പൂർത്തിയാക്കുന്നതുവഴി സിനിമ, ടെലിവിഷൻ, പരസ്യo, സോഷ്യൽ മീഡിയ എന്നിങ്ങനെ വിവിധ മേഖലകളിൽ തൊഴിലവസരങ്ങൾ ഉണ്ട്. ഇന്നു ഭൂരിഭാഗം കമ്പനികളിലും ഒരു ഗ്രാഫിക് ഡിസൈനിങ് ആൻഡ് വിഡിയോ എഡിറ്റിങ് വിഭാഗം പ്രവർത്തിക്കുന്നുണ്ട്. അതിനാൽ തന്നെ പഠിച്ചിറങ്ങിയ മിടുക്കർക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാണ്.
ഡിജിറ്റൽ മാർക്കറ്റിങ് (Digital Marketing)
അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ലോകവിപണിയിൽ മാർക്കറ്റിങ് രീതികളുടെ പുതുമയാണ് ഓരോ കമ്പനിയെയു വളർത്തുന്നത്. ലോകം മുഴുവൻ ഒരുവിരൽത്തുമ്പിൽ ലഭ്യമാകുന്ന കാലത്ത് ഏറ്റവും മികച്ച രീതിയിൽ ഉൽപന്നങ്ങൾ ഡിജിറ്റൽ മാർക്കറ്റിങ് ചെയ്യാമെന്നാണ് ഒാരോ കമ്പനിയും ആലോചിക്കുന്നത്. പ്ലസ്‌ടു കഴിഞ്ഞ ഏതൊരാൾക്കും അതിവേഗം ഉയർന്ന ശമ്പളത്തിൽ ജോലി നേടാൻ കഴിയുന്ന ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ SMEClabs മികച്ച പരിശീലനത്തിലൂടെ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു.
നെറ്റ്‌വർക്കിങ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് (Networking and Cloud Computing)
കംപ്യൂട്ടർ നെറ്റ്‌വർക്ക് സംവിധാനം, പ്രോട്ടോക്കോളുകൾ, ഡേറ്റാ സുരക്ഷ എന്നിവയുടെ അടിസ്ഥാനപരമായ ധാരണയും ക്ലൗഡ് കംപ്യൂട്ടിങ്ങിൽ പ്രായോഗിക പരിചയവും നൽകുന്ന കോഴ്സാണിത്. AWS, Azure, Google Cloud പോലുള്ള പ്രശസ്ത ക്ലൗഡ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് ഒാരോരുത്തർക്കും പ്രായോഗിക പരിശീലനം ഉറപ്പാക്കുന്നു. കോഡിങ് അല്ലാതെ ഐടി രംഗത്ത് മികച്ച കരിയർ തേടുന്ന വിദ്യാർഥികൾക്ക് നെറ്റ്‌വർക്കിങ് ആൻഡ് ക്ലൗഡ് കംപ്യൂട്ടിങ് കോഴ്‌സ് മികച്ച ജോലി ഉറപ്പാക്കാൻ സഹായിക്കും.
സന്ദർശിക്കുക: www.smeclabs.com
വിളിക്കുക: +919958873874