പഠിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ 5 ലക്ഷം വരെ സമ്പാദിക്കുകയും 2 വർഷത്തെ എക്സ്പീരിയൻസ് കരസ്ഥമാക്കുകയും ചെയ്യാം

Mail This Article
ഡിഗ്രി പഠനത്തോടൊപ്പം മികച്ച കമ്പനികളിൽ ജോലി നൽകുന്നതിലൂടെ പ്രായോഗിക പരിചയം ,ആശയവിനിമയം, പഠനം തീരുന്നതിന് മുൻപേ ഉറപ്പായ ജോലി, ഇതൊക്കെ സാധ്യമാക്കുന്ന ഒരു വിദ്യാഭ്യാസ മാതൃക ഇന്ത്യയിൽ ആദ്യമായി അവതരിപ്പിച്ചു കൊണ്ട് അലിംസ് (Advanced Learning Institute of Management Studies) ബിസിനസ് സ്കൂൾ ശ്രദ്ധേയമാകുന്നു. ഹ്യൂമൺ റിസോഴ്സ് (HR), മാർക്കറ്റിംഗ്, ഫിനാൻസ്, ഓപ്പറേഷൻസ് തുടങ്ങിയ വിവിധ സ്പെഷ്യലൈസേഷനുകൾ വ്യവസായിക പഠനത്തോടൊപ്പം സംയോജിപ്പിച്ചാണ് ALIMS വ്യത്യസ്തമാകുന്നത്. വിദ്യാർത്ഥികളുടെ ഭാഷാ പ്രാവീണ്യം വർധിപ്പിക്കാൻ മികച്ച അധ്യാപകർ നയിക്കുന്ന ഹിന്ദി, ഇംഗ്ലീഷ് ക്‌ളാസുകളും ബിസിനസ് ലോകത്തിലെ സാങ്കേതിക പരിജ്ഞാനത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി ഐടി പരിശീലനവും നൽകുന്നു.

എന്നാൽ അലിംസിനെ തികച്ചും വ്യത്യസ്തമാക്കുന്നത് പഠനത്തോടൊപ്പമുള്ള രണ്ട് വർഷത്തെ ഇന്റേൺഷിപ്പ് മാതൃകയാണ്. ക്ലാസ് റൂം സമയം കുറച്ചും തൊഴിലനുഭവങ്ങൾ കൂട്ടിയുമുള്ള ഈ സമീപനം വിദ്യാർത്ഥികളെ ഒരു മേഖലയിൽ മാത്രം ഒതുങ്ങാതെ ഏത് വെല്ലുവിളിക്കും തയ്യാറായ, ഇൻഡസ്ട്രി റെഡി ആയ പ്രൊഫഷണലുകളാക്കി മാറ്റുന്നു. പഠനത്തോടൊപ്പം വിവിധ കമ്പനികളിൽ ശമ്പളത്തോടു കൂടിയ പരിശീലനം ഉറപ്പു വരുത്തുന്നതിനാൽ അലിംസിൽ പഠിക്കുന്ന ഓരോ കുട്ടിയും അഞ്ചു ലക്ഷം രൂപ വരെ വർഷത്തിൽ നേടുവാനും രണ്ടു വര്ഷം വരെയുള്ള പ്രവർത്തി പരിചയം നേടാനും പ്രാപ്തരാക്കുന്നു എന്നതാണ് ALIMSന്റെ എടുത്തു പറയേണ്ട ഏറ്റവും വലിയ മികവ്.
പരമ്പരാഗത വിദ്യാഭ്യാസം നമ്മുടെ കുട്ടികളെ തൊഴിൽ മേഖലകളിൽ നിന്ന് എത്രമാത്രം പിന്നോട്ടു വലിക്കുന്നു എന്ന് നമുക്കറിയാം. അതിനാൽ തന്നെ എസ്. എസ് എൽസിയിലോ പ്ലസ്ടുവിനോ ലഭിച്ച മാർക്ക് അല്ല, വിദ്യാർത്ഥികളുടെ വ്യത്യസ്ത മേഖലകളിലെ നൈപുണ്യം, സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള കഴിവ്, പ്രായോഗിക അനുഭവം എന്നിവയിലാണ് അലിംസ് വിദ്യാർത്ഥികളെ മൂല്യനിർണ്ണയം ചെയ്യുന്നത്. പഠന ശേഷം ഒരു തൊഴിൽ വാഗ്ദാനം നൽകുകയല്ല അലിംസ് ചെയ്യുന്നത്, പകരം കോഴ്‌സിന് ചേരുമ്പോൾ തന്നെ മുദ്രപത്രത്തിൽ എഴുതി ഒപ്പിട്ട് ഉറപ്പ് നൽകുകയാണ് അലിംസ് ചെയ്യുന്നത്. നൂറിലധികം പ്രമുഖ കമ്പനികളുമായുള്ള ബന്ധം വഴി ജോലി ഉറപ്പാക്കുന്നതിനാൽ, പഠനം പൂർത്തിയാകുമ്പോഴേക്കും വിദ്യാർത്ഥികൾ മികച്ച തയ്യാറെടുപ്പോടെ കരിയറിലേക്ക് എത്തുന്നു.
പ്രവർത്തനാധിഷ്ഠിത ക്ലാസുകൾ, സ്വയം പഠന മൊഡ്യൂളുകൾ, കേസ് സ്റ്റഡികൾ എന്നിവയിലൂടെ വിദ്യാർത്ഥികൾക്ക് പ്രശ്നപരിഹാര കഴിവുകൾ, ബിസിനസിലുള്ള മിടുക്ക്, വിമർശനാത്മക ചിന്ത എന്നിവ വികസിപ്പിക്കാൻ സഹായിക്കുന്ന പഠനരീതിയാണ് അലിംസ് ഉറപ്പു തരുന്നത്. സിദ്ധാന്തങ്ങൾ മന:പാഠം ആക്കുന്നതിൽ നിന്നും പ്രാവർത്തികമാക്കുന്നതിലേക്കുള്ള മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിവിധ വിഷയങ്ങളിലുള്ള വിദഗ്ധമായ ആഴത്തിലുള്ള അറിവ്, ആശയവിനിമയത്തിലുള്ള പ്രാവീണ്യം, സാങ്കേതിക പരിജ്ഞാനം, തൊഴിൽ പരിചയം എന്നിവയുടെ സമന്വയം വിദ്യാർത്ഥികളെ ഉയർന്ന ഡിമാൻഡുള്ള പ്രൊഫഷണലുകളാക്കി മാറ്റുന്നതിലൂടെ ഇന്ത്യയുടെ തൊഴിൽ പ്രശ്നങ്ങൾക്ക് ശരിയായ ഉത്തരം നൽകുക കൂടി ചെയ്യുകയാണ് അലിംസ് ബി സ്കൂൾ. മഞ്ചേരിയിലും കൊച്ചിയിലും ആയി രണ്ടു കാമ്പസുകൾ ആണ് ALIMS ബി സ്കൂളിനുള്ളത് .വിവരങ്ങൾക്ക് ഫോൺ : 8075878472 സന്ദർശിക്കുക : www.alims.co.in