സിസിആർഎഎസ് ആയുർവേദത്തിൽ പോസ്റ്റ്– ഡോക്ടറൽ ഫെലോഷിപ്പ്

Mail This Article
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണസ്ഥാപനമായ സിസിആർഎഎസ് ആയുർവേദത്തിൽ പിഎച്ച്ഡി / പിജി ബിരുദമുള്ളവർക്കും ബന്ധപ്പെട്ട ശാസ്ത്രവിഷയങ്ങളിൽ പിഎച്ച്ഡിയുള്ളവർക്കും പോസ്റ്റ്–ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകുന്നു. 10 പേർക്ക് അവസരം.
സിസിആർഎഎസ്: Central Council for Research in Ayurvedic Sciences, Institutional Area, Janakpuri, New Delhi-110058, ഫോൺ : 011-28525852, dg-ccras@nic.in, വെബ്: https://pdf.ccras.org.in & www.ccras.nic.in.
അപേക്ഷകർക്ക് നിലവാരമുള്ള പബ്ലിക്കേഷൻസ് ഉണ്ടായിരിക്കണം.
ജൂൺ 30ന് 40 വയസ്സു കവിയരുത്.
പിന്നാക്കവിഭാഗം 43, പട്ടിക / ഭിന്നശേഷി 45
വരെ. 2 വർഷത്തെ പ്രോഗ്രാം പഠനനിലവാരത്തിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കു നീട്ടാം.
പ്രതിമാസം 60,000 രൂപ ഫെലോഷിപ്, പ്രതിവർഷം 3 ലക്ഷം രൂപ ഗ്രാന്റ്, വീട്ടുവാടക അലവൻസ് എന്നിവ ലഭിക്കും. ഓൺലൈൻ അപേക്ഷ ജൂൺ 1 മുതൽ 30 വരെ സ്വീകരിക്കും. അപേക്ഷാരീതിയും സിലക്‌ഷൻ നടപടിക്രമങ്ങളും സൈറ്റിലുണ്ട്.