ഇനി എഐയോട് ചോദിച്ചു തോൽക്കണ്ട; പ്രോംപ്റ്റിങ് പഠിക്കാം ലൈഫും സെറ്റാക്കാം

Mail This Article
'എഐയോട് സംശയം ചോദിച്ചു പക്ഷേ ചോദിച്ചതിനുള്ള മറുപടിയല്ല കിട്ടിയത്'– ഈ അവസ്ഥ പലർക്കും ഉണ്ടായിട്ടുണ്ടാകും. അത് എഐ ടൂളിനു പണിയറിയാഞ്ഞിട്ടല്ല, നിങ്ങൾ കാര്യങ്ങൾ കൃത്യമായി ചോദിക്കാത്തതുകൊണ്ടാണ്. ചാറ്റ്ജിപിടി, ജെമിനി, പെര്‍പ്ലെക്സിറ്റി പോലുള്ള എഐ ചാറ്റ്ബോട്ടുകളും സെർച്ച് എൻജിനുകളും ഉപയോഗിക്കുമ്പോൾ ആഗ്രഹിക്കുന്ന, വ്യക്തമായ ഫലം (ഔട്ട്പുട്ട്) ലഭിക്കണമെങ്കിൽ കൃത്യമായ ചോദ്യം (ഇൻപുട്ട്) ചോദിക്കേണ്ടതുണ്ട്. ഇത്തരത്തിൽ, വ്യക്തമായ വിവരങ്ങൾ നൽകി നിർമിത ബുദ്ധിയിലൂടെ മെച്ചപ്പെട്ട ഫലം ഉറപ്പാക്കുന്നതിനെ പ്രോംപ്റ്റിങ് എന്നാണ് വിളിക്കുന്നത്.
എഐ ടൂളുകളുടെ ഉപയോഗം കാര്യക്ഷമമാക്കാൻ പ്രോംപ്റ്റ് എൻജിനീയറിങ് ബേസിക്സ് പഠിക്കാൻ ഇതാ മനോരമ ഹൊറൈസൺ അവസരമൊരുക്കുന്നു. പൂർണമായും ഓൺലൈനായി നടക്കുന്ന കോഴ്സിൽ വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുക. മേയ് 10, 11 തീയതികളിലാണ് ക്ലാസുകൾ നടക്കുക. ദിവസം രണ്ട് മണിക്കൂറാകും ക്ലാസ്. യൂണിക് വേൾഡ് റോബോടിക്സിലെ വിദഗ്ധരാണ് ക്ലാസുകൾ നയിക്കുന്നത്.
എൻജിനീയറിങ്ങോ കോഡിങ്ങോ അറിയണമെന്നില്ല. താത്പര്യമുള്ള ആർക്കും ചേരാം, പ്രായോഗികമായി പ്രോംപ്റ്റിങ് ചെയ്തു പഠിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് stem.org അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. എഐ യുഗത്തിൽ ജോലിയിലും പഠനത്തിനും സഹായകമാകുന്നതു കൂടാതെ ‘എഐ പ്രോംപ്റ്റർ’ എന്ന തൊഴിലവസരം കൂടിയാണിതുവഴി തുറക്കപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.manoramahorizon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഇവിടെ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കുകയോ ചെയ്യുക. വിളിക്കാം: 9048991111.