പ്ലസ്ടു മുതൽ സിവിൽ സർവീസിനും പഠിക്കാം; യങ് ഏജിൽ തന്നെ ഷൈൻ ചെയ്യാം!

Mail This Article
സിവിൽ സർവീസാണ് ആഗ്രഹമെങ്കിൽ, തയ്യാറെടുപ്പുകൾക്ക് എന്തിനാണ് ഡിഗ്രിയും പിജിയുമൊക്കെ കഴിയും വരെ കാത്തിരിക്കുന്നത്? ഉചിതമായ പ്രായത്തിൽ തയ്യാറെടുപ്പുകള്‍ ആരംഭിച്ചാൽ കൂടുതൽ അറിവും, യുപിഎസ്‌സി പരീക്ഷയിൽ മികച്ച വിജയവും നേടാം. മാത്രമല്ല, നേരത്തേ സർവീസിൽ പ്രവേശിച്ചാൽ, കൂടുതൽ വർഷം സേവനവും അനുഷ്ഠിക്കാൻ സാധിക്കും. ജീവിതത്തിലെ പ്രധാന ടേർണിങ് പോയിന്റുകൾക്കൊപ്പം തന്നെ അതിനുള്ള പഠനം പ്ലാൻ ചെയ്ത് ആരംഭിക്കാം.
സിവിൽ സർവീസ് ലക്ഷ്യത്തിലേക്ക് ഉയരാൻ, മനോരമ ഹൊറൈസണും മനോരമ ഇയർബുക്ക് ഓൺലൈനും ചേർന്ന് പ്ലസ് ടു– കോളജ് വിദ്യാർഥികൾക്കായി സിവിൽ സർവീസ് ഫൗണ്ടേഷൻ സീനിയർ കോഴ്സ് ആരംഭിക്കുന്നു. സ്കൂളിൽനിന്നു തുടങ്ങി ഡിഗ്രിയുടെ കൂടെ തന്നെ പരീക്ഷയ്ക്കു തയ്യാറെടുക്കാൻ ആഴത്തിലുള്ള പരിശീലനമാണിത്.
ഒരു വർഷം വരെ ദൈർഘ്യമുള്ള ഈ ഓൺലൈൻ കോഴ്‌സ് വിദ്യാർഥികൾക്കായി അടിസ്ഥാന ആശയങ്ങൾ, ഭരണഘടനാ വ്യവസ്ഥകൾ, സമകാലിക കാര്യങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ അടിസ്ഥാനമുറപ്പിക്കാവുന്ന രീതിയിലാണ് രൂപകൽപന ചെയ്‌തിരിക്കുന്നത്. വിദഗ്ധർ നയിക്കുന്ന ക്ലാസുകളിൽ മുൻ വിജയികളുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. മേയ് 11 മുതലാണ് കോഴ്സ് ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് www.manoramahorizon.com എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ഇവിടെ ക്ലിക്ക് ചെയ്ത് ഫോം പൂരിപ്പിക്കുകയോ ചെയ്യുക. വിളിക്കാം: 9048991111.