കീം: 12 വരെ ന്യൂനത പരിഹരിക്കാം, എംടെക് പ്രവേശന തീയതി നീട്ടി: പ്രധാന വിദ്യാഭ്യാസ അറിയിപ്പുകൾ

Mail This Article
തിരുവനന്തപുരം∙കേരള എൻജിനീയറിങ്/ ആർക്കിടെക്ചർ/ ഫാർമസി/ മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് (കീം) ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് (എൻആർഐ ഒഴികെ) പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുള്ളപക്ഷം പരിഹരിക്കുന്നതിനുമുള്ള അവസരം 12ന് വൈകിട്ട് 3 വരെ വെബ്സൈറ്റിൽ ലഭ്യമാണ്. www.cee.kerala.gov.in
എൽഎൽബി പ്രവേശനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം∙ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നീ സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലെയും 2025-26 അധ്യയന വർഷത്തെ ത്രിവത്സര എൽഎൽബി, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 14ന് വൈകുന്നേരം 5ന് അകം അപേക്ഷ സമർപ്പിക്കണം.
എംടെക് പ്രവേശനം:തീയതി നീട്ടി
തിരുവനന്തപുരം∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കോളജുകളിൽ എംടെക് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി 14 വരെ നീട്ടി. www.dtekerala.gov.in
കുഫോസ് പിജി, പിഎച്ച്ഡി:അപേക്ഷ 19 വരെ
കൊച്ചി ∙ കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിലെ (കുഫോസ്) പിജി, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷാ തീയതി 19 വരെ നീട്ടി. ഓൺലൈനായി അപേക്ഷിച്ചവർ അവസാന തീയതിക്കകം ഫീസ് അടച്ചില്ലെങ്കിൽ പരിഗണിക്കില്ല. www.kufos.ac.in.