ADVERTISEMENT

എസ്എസ്​എൽസി പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 4,27,020 വിദ്യാർത്ഥികൾ പരീക്ഷ എഴുതി ഇതിൽ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,24,583 വിദ്യാർത്ഥികളാണ്. 99.5% ആണ് വിജയ ശതമാനം. എസ്എസ്എല്‍സി പ്രൈവറ്റ് വിഭാഗത്തിൽ 74 പേർ പരീക്ഷ എഴുതി. 

കേരളത്തിലെ 48 സെന്ററുകളിലായി 3,057 വിദ്യാർത്ഥികളാണ് റ്റി.എച്ച്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. കേരള കലാമണ്ഡലത്തിൽ 66 വിദ്യാർത്ഥികൾ എഎച്ച്എസ്എല്‍സി പരീക്ഷ എഴുതി. എല്ലാ വിഷയങ്ങൾക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 61,449 ആണ്. കഴിഞ്ഞ വര്‍ഷത്തെ എണ്ണം 71,831 ആയിരുന്നു. 

കഴിഞ്ഞ വർഷത്തേക്കാൾ കുറവാണ് ഇത്തവണ വിജയശതമാനം. 68 പേരാണ് എസ്എസ്എല്‍സി പ്രൈവറ്റ് പുതിയ സ്‍കീം പരീക്ഷ എഴുതിയത് ഇതിൽ 26 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. വിജയ ശതമാനം 67.65. പ്രൈവറ്റ് പഴയ സ്‍കീം പരീക്ഷ എഴുതിയത് 6 വിദ്യാര്‍ത്ഥികളാണ്. ഇതിൽ 4 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത  നേടി.

വിജയം കൂടുതൽ കണ്ണൂരിൽ കുറവ് തിരുവന്തപുരത്ത്
കണ്ണൂർ റവന്യൂ ജില്ലയ്ക്കാണ് വിജയ ശതമാനം കൂടുതൽ. 99.87 ശതമാനം. തിരുവനന്തപുരം റവന്യൂ ജില്ലയ്ക്കാണ് വിജയ ശതമാനം കുറവ്. 98.59 വിജയ ശതമാനം. വിജയ ശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ലകൾ - പാലായും മാവേലിക്കരയുമാണ്. 100 ശതമാനം വിജയമാണ് നേടിയത്.

വിജയ ശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ ആണ് 98.28%. ഏറ്റവും കൂടുതല്‍ വിദ്യാർത്ഥികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല മലപ്പുറമാണ് 4,115 വിദ്യാർത്ഥികൾക്ക് എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു.

മുഴുവന്‍ വിദ്യാർത്ഥികളും ഉപരിപഠനത്തിന് അർഹതനേടിയ സ്കൂളുകളുടെ എണ്ണം
സർക്കാർ സ്കൂൾ - 856
എയ്‍‍ഡഡ് സ്കൂളുകൾ -1034
അണ്‍എയ്ഡഡ് സ്കൂൾ - 441
ആകെ 2,331 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.

ഗള്‍ഫ്, ലക്ഷദ്വീപ് സെന്ററുകളുടെ പരീക്ഷാഫലം
ഗള്‍ഫിൽ 7 പരീക്ഷാകേന്ദ്രങ്ങളിൽ പരീക്ഷ എഴുതിയത് 681 വിദ്യാർത്ഥികളാണ്. ഉന്നത വിദ്യാഭ്യാസത്തിന്  യോഗ്യത നേടിയവര്‍ 675 പേരും. വിജയ ശതമാനം 99.12%. ഇതിൽ നാല് ഗള്‍ഫ് സെന്ററുകൾ നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്. ലക്ഷദ്വീപിൽ ആകെ 9 കേന്ദ്രങ്ങളിലായി 447 വിദ്യാർത്ഥികള്‍ പരീക്ഷ എഴുതി. ഉന്നത വിദ്യാഭ്യാസത്തിന്  യോഗ്യത നേടിയത് 428 വിദ്യാര്‍ത്ഥികളാണ്. വിജയ ശതമാനം 95.75%. ലക്ഷദ്വീപിലെ  നാല് സെന്ററുകൾ നൂറ് ശതമാനം വിജയം നേടിയിട്ടുണ്ട്.

English Summary:

SSLC Results 2025 Kerala: 99.5% Pass Rate, Highest in Kannur, Full District-Wise Breakdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com