വിജയം 100%: കൂടുതൽ കുട്ടികൾ എ പ്ലസ് നേടിയത് ഐടിക്ക്

Mail This Article
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയിൽ മുഖ്യവിഷയങ്ങളിൽ 100% വിജയം ഇൻഫർമേഷൻ ടെക്നോളജിയിൽ (ഐടി). മലയാളം ഒന്നും രണ്ടും പേപ്പറുകളും ഹിന്ദിയും (99.99%) ആണ് രണ്ടാം സ്ഥാനത്ത്. മറ്റു മുഖ്യ വിഷയങ്ങളിലെ വിജയ ശതമാനം ഇങ്ങനെ. ഇംഗ്ലിഷ്– 99.91, സാമൂഹിക ശാസ്ത്രം– 99.89, ഫിസിക്സ്–99.89, കെമിസ്ട്രി–99.93, ബയോളജി–99.96, കണക്ക്–99.82 കൂടുതൽ കുട്ടികൾ എ പ്ലസ് ഗ്രേഡ് നേടിയതും ഐടിയിലും മലയാളം പരീക്ഷകളിലുമാണ്.
ഐടിയിൽ 3,10,043 പേരും മലയാളം രണ്ടാം പേപ്പറിന് 2,94,678 പേരും ഒന്നാം പേപ്പറിന് 2,89,273 പേരും എ പ്ലസ് നേടി. ഏറ്റവും കുറവ് എ പ്ലസ് കണക്കിനാണ്; 1,09,838. മറ്റു വിഷയങ്ങളിൽ എ പ്ലസ് നേടിയവരുടെ എണ്ണം ഇങ്ങനെ, ഇംഗ്ലിഷ്–1,33,567; ഹിന്ദി–1,39,971; സാമൂഹിക ശാസ്ത്രം–1,22,212; ഫിസിക്സ്–1,15,652; കെമിസ്ട്രി–1.58,021; ബയോളജി–1,48,046. പ്രധാന വിഷയങ്ങളുടെ സംസ്ഥാനതല ശരാശരിയിൽ മുന്നിൽ നിൽക്കുന്നതും ഐടി തന്നെ; 90.16% മാർക്കാണ് ഓരോ കുട്ടിയും ശരാശരി നേടിയത്. രണ്ടാമത് മലയാളം ഒന്നാം പേപ്പറാണ്; 84.9%. അതിലും കുറവ് കണക്ക് തന്നെ; 67.54%.
കൂടുതൽ എ പ്ലസ്
ജില്ല– മലപ്പുറം(9696), കോഴിക്കോട്(7410)
വിദ്യാഭ്യാസ ജില്ല– മലപ്പുറം(4115), കൊല്ലം(2865)
കൂടുതൽ കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ
പികെഎംഎംഎച്ച്എസ്എസ് എടരിക്കോട്, മലപ്പുറം. 2,017 (2013 പേർ യോഗ്യത നേടി, 299 ഫുൾ എ പ്ലസ്)
കുറവ് കുട്ടികൾ പരീക്ഷ എഴുതിയ സെന്റർ
കണ്ണൂർ പേരട്ട സെന്റ് ജോസഫ്സ് സ്കൂൾ, തിരുവനന്തപുരം ഫോർട്ട് ഗവ. സംസ്കൃതം സ്കൂൾ (ഒരാൾ വീതം)
മുഴുവൻ വിദ്യാർഥികളും വിജയിച്ച സ്കൂളുകൾ
സർക്കാർ - 856, എയ്ഡഡ് -1034, അൺഎയ്ഡഡ് -441
കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തി 100% വിജയം നേടിയ സ്‍കൂളുകൾ
സർക്കാർ - ജിബിഎച്ച്എസ്എസ് തിരൂർ(728)
എയ്ഡഡ്- എകെഎൻ എച്ച്എസ്എസ് കോട്ടൂർ(1455)
അൺഎയ്ഡഡ് - സെന്റ് ജോസഫ് മോഡൽ എച്ച്എസ്എസ്,കുരിയച്ചിറ(242)
പട്ടികജാതി
പരീക്ഷ എഴുതിയവർ– 39,981
യോഗ്യത നേടിയവർ– 39,447 (98.66%), ഫുൾ എ പ്ലസ്–2130
പട്ടികവർഗം
പരീക്ഷ എഴുതിയവർ: 7,279
യോഗ്യത നേടിയവർ- 7,135(98.02%), ഫുൾ എ പ്ലസ്– 162