എസ്എസ്എൽസി: ‘സേ’ പരീക്ഷ 28 മുതൽ

Mail This Article
×
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത റഗുലർ വിദ്യാർഥികൾക്കുള്ള ‘സേ’ പരീക്ഷ ഈ മാസം 28 മുതൽ ജൂൺ 2 വരെ. പരമാവധി 3 വിഷയങ്ങൾ വരെ എഴുതാം. ജൂൺ അവസാനവാരം ഫലം പ്രഖ്യാപിക്കും. ഉത്തരക്കടലാസ് പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കുള്ള അപേക്ഷകൾ 12 മുതൽ 17 വരെ ഓൺലൈനായി നൽകാം. ഉപരിപഠന അർഹത നേടിയവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരം മുതൽ ഡിജിലോക്കറിൽ ലഭ്യമാകും. 3 മാസത്തിനു ശേഷം വിദ്യാർഥികൾക്ക് മാർക്ക്ലിസ്റ്റ് ലഭിക്കും. പരീക്ഷാ സെക്രട്ടറിയുടെ പേരിലെടുത്ത 500 രൂപയുടെ ഡിഡി സഹിതം പരീക്ഷാ ഭവനിൽ അപേക്ഷിക്കണം.
English Summary:
SSLC Certificates & SAY Exam Details: Important Dates & Application Process.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.