ADVERTISEMENT

മേയ് 12
യുജിസി നെറ്റ്
യുജിസി നാഷനൽ എലിജിബിലിറ്റി ടെസ്‌റ്റിന് ഇന്നു രാത്രി 11.59 വരെ അപേക്ഷിക്കാം. ugcnet.nta.ac.in

സൗജന്യ എഐ കോഴ്സുകൾ
‘സ്വയം പ്ലസ്’ പ്ലാറ്റ്ഫോമിൽ ഐഐടി മദ്രാസ് നൽകുന്ന 5 സൗജന്യ ഓൺലൈൻ കോഴ്സുകൾക്ക് ഇന്നുകൂടി റജിസ്റ്റർ ചെയ്യാം. കോഴ്സുകൾ: എഐ ഇൻ ഫിസിക്സ്, എഐ ഇൻ കെമിസ്ട്രി, എഐ ഇൻ അക്കൗണ്ടിങ്, ക്രിക്കറ്റ് അനലിറ്റിക്സ്, എഐ/ എംഎൽ യൂസിങ് പൈത്തൺ. യോഗ്യത ബിരുദം. വിദ്യാർഥികൾക്കും അധ്യാപകർക്കും പ്രഫഷനൽസിനും ചേരാം. എഐ പ്രാവീണ്യം ആവശ്യമില്ല. swayam-plus.swayam2.ac.in

മേയ് 13
ബാർക്കിൽ ഡിപ്ലോമ 
മുബൈയിലെ ബാർക്കിൽ ഒരു വർഷ ഡിപ്ലോമ ഇൻ റേഡിയളോജിക്കൽ ഫിസിക്‌സ് പ്രോഗ്രാമിന് 13 വരെ അപേക്ഷിക്കാം. യോഗ്യത:  എംഎസ്‌സി ഫിസിക്‌സ്. ഫൈനൽ ഇയറുകാർക്കും അപേക്ഷിക്കാം. recruit.barc.gov.in
ജപ്പാനിൽ മാസ്റ്റേഴ്സ് ഗവേഷണം
ജപ്പാൻ ഗവൺമെന്റിന്റെ സ്കോളർഷിപ്പോടെ അവിടെ മാസ്റ്റേഴ്സ്, പിഎച്ച്ഡി അവസരമൊരുക്കുന്ന മെക്സ്റ്റ് റിസർച് സ്റ്റുഡന്റ് 2026 പദ്ധതിയിലേക്ക് 13 വരെ അപേക്ഷിക്കാം. https://www.in.emb-japan.go.jp/education/Research_Student.html

മേയ് 14
ഫുൾബ്രൈറ്റ് ഫെലോഷിപ്
ഫുൾബ്രൈറ്റ് – നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്പിന് 14 വരെ  അപേക്ഷിക്കാം. യോഗ്യത നാലു വർഷ ബിരുദവും 
മൂന്നു വർഷം പ്രവൃത്തിപരിചയവും. നാലു വർഷത്തിൽ കുറവുള്ള ബിരുദമാണെങ്കിൽ പിജി/ പിജി ഡിപ്ലോമ വേണം. usief.org.in
എംഎസ് സ്പേസ് ഫിസിക്സ്
കൊൽക്കത്ത ഐസറിൽ എംഎസ് – കെമിക്കൽ, മാത്തമാറ്റിക്കൽ സയൻസസ്, എംഎസ് റിസർച് – ബയോളജിക്കൽ സയൻസസ്, സ്പേസ് ഫിസിക്സ് പ്രോഗ്രാമുകളിലേക്ക് 14 വരെ അപേക്ഷിക്കാം. apply.iiserkol.ac.in
എംടെക്, എംആർക്, എംപ്ലാൻ
കേരള സാങ്കേതിക സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള എൻജിനീയറിങ് കോളജുകളിലെ എംടെക്, എംആർക്, എംപ്ലാൻ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയം 14 വരെ നീട്ടി. dtekerala.gov.in

മേയ് 15
കണ്ണൂർ സർവകലാശാലയിൽ പിജി 
കണ്ണൂർ സർവകലാശാലയുടെ പഠന വകുപ്പുകളിലെയും സെന്ററുകളിലെയും പിജി ഡിഗ്രി, ഡിപ്ലോമ, എൽഎൽബി പ്രോഗ്രാമുകളിലേക്കു 15 വരെ ഓൺലൈനായി അപേക്ഷിക്കാം. 
https://admission.kannuruniversity.ac.in/
വിഎസ്എസ്‌സിയിൽ പ്രോജക്ട് വർക്
വിക്രം സാരാഭായ് സ്പേസ് സെന്ററിൽ  ജൂലൈ– ഡിസംബർ സ്ലോട്ടിൽ അക്കാദമിക് പ്രോജക്ട് വർക് ചെയ്യാനുള്ള അപേക്ഷ 15 വരെ നൽകാം. ബിഇ/ബിടെക്, ബിഎസ്‌സി(ഫിസിക്സ്, കെമിസ്ട്രി), ഡിപ്ലോമ (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ), എംഇ/എംടെക്, എംഎസ്‌സി, ഇന്റഗ്രേറ്റഡ് ബിഎസ് എംസ്/പിജി, പിഎച്ച്ഡി വിദ്യാർഥികൾക്ക് അപേക്ഷിക്കാം. vsscinternship.vssc.gov.in/HRDD_LOGIN
ഓഡിയോളജി, സ്പീച്  കോഴ്സുകൾ
മൈസൂരു ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ ബാച്‌ലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വിജ് പതോളജി,  എംഎസ്‍സി ഓഡിയോളജി / സ്പീച്ച് ലാംഗ്വിജ് പതോളജി പ്രോഗ്രാമുകൾക്ക് 15 വരെ അപേക്ഷിക്കാം. aiishmysore.in

നൈസറിൽ എംഎസ്‌സിയും പ്രോജക്ട്  വർക്കും
അണുശക്തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഭുവനേശ്വറിലെ നൈസറിൽ എംഎസ്‌സി മെഡിക്കൽ & റേഡിയോളജിക്കൽ ഫിസിക്സ് കോഴ്സിനും ഫിസിക്കൽ സയൻസസ് പിജി വിദ്യാർഥികൾക്ക് ലോങ് ടേം/ ഡിസർട്ടേഷൻ പ്രൊജക്ട് വർക്ക് പ്രോഗ്രാമിനും 15 വരെ അപേക്ഷിക്കാം niser.ac.in 
നളന്ദ സർവകലാശാല
നളന്ദ കേന്ദ്ര സർവകലാശാലയിൽ എംഎ, എംഎസ്‌സി, എംബിഎ പ്രോഗ്രാമുകൾക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. nalandauniv.edu.in
കാലാവസ്ഥാ ഗവേഷണം
പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മിറ്റീയറോളജിയിൽ കാലാവസ്ഥാശാസ്ത്ര പഠനത്തിൽ പിഎച്ച്ഡി പ്രവേശനത്തിന് 15 വരെ റജിസ്റ്റർ ചെയ്യാം. tropmet.res.in

ബിഎസ്‌സി എൽഎൽബി 
നാഷനൽ ഫൊറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന ലക്നൗവിലെ ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൊറൻസിക് സയൻസിൽ ബിഎസ്‌സി എൽഎൽബി ഓണേഴ്സ്, എൽഎൽഎം (ക്രിമിനൽ ലോ & ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ), എൽഎൽഎം (സൈബർ ലോ & സൈബർ ക്രൈം ഇൻവെസ്റ്റിഗേഷൻ) പ്രോഗ്രാമുകൾക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. upsifs.ac.in
ഗൂഗിൾ ഫെലോഷിപ്
ഗൂഗിൾ പിഎച്ച്ഡി ഫെലോഷിപ്പിന് (കംപ്യൂട്ടർ സയൻസ്/അനുബന്ധ വിഷയങ്ങൾ) 15 വരെ അപേക്ഷിക്കാം. research.google/programs-and-events/phd-fellowship
ഐൻസ്റ്റൈൻ ഫെലോഷിപ്
ജർമനിയിൽ ഇന്റർഡിസിപ്ലിനറി ഗവേഷണം ചെയ്യുന്നതിന് ഐൻസ്റ്റൈൻ ഫോറം നൽകുന്ന ഫെലോഷിപ്പിന് ഹ്യുമാനിറ്റീസ്, സോഷ്യൽ സയൻസസ്, നാച്വറൽ സയൻസസ് വിഷയങ്ങളിൽ ബിരുദമുള്ള 35 വയസ്സിന് താഴെയുള്ളവർക്ക് 15 വരെ അപേക്ഷിക്കാം. einsteinforum.de/fellowship

എസിഎസ്ഐആർ സ്ഥാപനങ്ങളിൽ 
ഗവേഷണം

38 സിഎസ്ഐആർ ഇൻസ്റ്റിറ്റ്യൂട്ടുകളും 28 ഐസിഎംആർ ഇൻസ്റ്റിറ്റ്യൂട്ടുകളും ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ എൻജിനീയറിങ്, സയൻസ്, മെഡിക്കൽ പിഎച്ച്ഡി പ്രവേശനത്തിന് അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ചിലൂടെ 15 വരെ റജിസ്റ്റർ ചെയ്യാം. acsir.res.in
ഹൈ പെർഫോമൻസ് കംപ്യൂട്ടിങ്
സൗജന്യ കോഴ്സ്
സി–ഡാക്കിന്റെ ഹൈ പെർഫോമൻസ് കംപ്യൂട്ടിങ് അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് കോഴ്സിന് ഐടി/കംപ്യൂട്ടർ സയൻസ്/ഇലക്ട്രോണിക്സ്/ ടെലി./ഇല്കട്രിക്കൽ/ഇൻസ്ട്രു. ബിരുദം/ പിജിയുള്ളവർക്ക് 15 വരെ റജിസ്റ്റർ ചെയ്യാം. ഫീസില്ല. പൊതു വിഭാഗത്തിൽപെടുന്നവർ ബിരുദം നേടിയിട്ട് 3 വർഷമെങ്കിലും ആയിരിക്കണം. സ്ത്രീ, എസ്‌സി/എസ്ടി, ഇഡബ്ല്യുഎസ് വിഭാഗങ്ങൾക്ക് ഈ നിബന്ധന ബാധകമല്ലെന്നു മാത്രമല്ല അവർക്ക് 10,000 രൂപ സ്റ്റൈപൻഡും ലഭിക്കും. c-huk.cdacb.in/cbp_page.html

മേയ് 16
എംഎസ‌്സി ഹോസ്‌പിറ്റാലിറ്റി

നാഷനൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജിയുടെ എംഎസ‌്സി ഹോസ്‌പിറ്റാലിറ്റി അ‍ഡ്മിനിസ്ട്രേഷൻ കോഴ്സിന് 16 വരെ അപേക്ഷിക്കാം. nchm.nic.in
മേയ് 17
എഫ്എംജിഇ
വിദേശത്ത് എംബിബിഎസ് പഠിച്ച ഇന്ത്യക്കാർക്ക് ഇവിടെ പ്രാക്ടിസ് അനുമതിക്കുള്ള പരീക്ഷയായ  ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിന് 17 വരെ റജിസ്റ്റർ ചെയ്യാം. natboard.edu.in
മേയ് 18
എംജിയിൽ ജർമൻ എ1
എംജി സർവകലാശാലയിൽ ജർമൻ എ1 കോഴ്സിന് 18 വരെ റജിസ്റ്റർ ചെയ്യാം. ഫീസ് 10,000 രൂപ. ഫോൺ 8078786798. dasp.mgu.ac

മേയ് 19
കലാക്ഷേത്രയിൽ ഡിപ്ലോമ
കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ ചെന്നൈയിൽ പ്രവർത്തിക്കുന്ന കലാക്ഷേത്ര ഫൗണ്ടേഷനിലെ രുക്മിണീദേവി കോളജ് ഓഫ് ഫൈൻ ആർട്സിൽ ഭരതനാട്യം, കർണാടകസംഗീതം, വിഷ്വൽ ആർട്സ് എന്നീ 4 വർഷ ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് 19 വരെ അപേക്ഷിക്കാം. application.kalakshetra.in/index.php/rdcfa-form/
കേരള ഡിജിറ്റൽ സർവകലാശാലയിൽ പിജി
കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ എംടെക്, എംഎസ്‌സി, എംബിഎ, പിഎച്ച്ഡി പ്രവേശനത്തിനു 19 വരെ ഓൺലൈനിൽ  അപേക്ഷിക്കാം. duk.ac.in
ആർക്കിടെക്ചർ പിജി ദേശീയ എൻട്രൻസ് 
ആർക്കിടെക്ചർ പിജി ദേശീയ എൻട്രൻസ് പരീക്ഷയുടെ രണ്ടാം റൗണ്ടിലേക്കുള്ള അപേക്ഷ 19 വരെ നൽകാം. pgeta.in

ഭാരതിദാസൻ സ‌ർവകലാശാലയിൽ പിജി
തിരുച്ചിറപ്പള്ളി ഭാരതിദാസൻ സ‌ർവകലാശാലയിൽ പിജി, പിജി ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 19 വരെ റജിസ്റ്റർ ചെയ്യാം. bdu.ac.in
ഇന്റഗ്രേറ്റഡ് എംബിഎ
ഐഐടി മണ്ഡിയിൽ ഇന്റഗ്രേറ്റഡ് എംബിഎക്ക് 19 വരെ അപേക്ഷിക്കാം. പഠനാനന്തരം ബിബിഎ അനലിറ്റിക്സ് ഓണേഴ്സ്, എംബിഎ ഡേറ്റ സയൻസ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിങ്ങനെ ഇരട്ട ബിരുദങ്ങൾ ലഭിക്കും. iitmandi.ac.in
എൽഎൽബി 
സർക്കാർ ലോ കോളജുകളിലെയും സംസ്ഥാന സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വാശ്രയ ലോ കോളജുകളിലെയും ത്രിവത്സര എൽഎൽബി, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള  പ്രവേശന പരീക്ഷയ്ക്ക് 19ന് ഉച്ചയ്ക്ക് 12 വരെ അപേക്ഷിക്കാം. cee.kerala.gov.in

English Summary:

AI Courses, PhD Fellowships & More: Your Weekly Guide to Education Opportunities

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com