3 വർഷ ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമയ്ക്ക് അംഗീകാരം

Mail This Article
എസ്എസ്എൽസി / ടിഎച്ച്എസ്എൽസി / തുല്യപരീക്ഷ ഉപരിപഠനത്തിന് അർഹതയോടെ ജയിച്ചവർക്ക് 3 വർഷംകൊണ്ട് ‘ഡിപ്ലോമ ഇൻ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി’ നേടാനുള്ള സൗകര്യം കേരളസർക്കാർ അംഗീകരിച്ചു. പ്രോഗ്രാമിന് എഐസിടിഇ അംഗീകാരമുണ്ട്. ഒരു സ്വകാര്യസ്ഥാപനത്തിലെ 2024–25 പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്.
പ്ലസ്ടുക്കാർക്ക് 3 വർഷം കൊണ്ട് ദേശീയതലത്തിലും 4 വർഷം കൊണ്ട് സംസ്ഥാനതലത്തിലും ബാച്‌ലർ ബിരുദം നേടാവുന്ന സംവിധാനങ്ങൾ നിലവിലുണ്ട്. ഈ സാഹചര്യത്തിൽ 10 കഴിഞ്ഞ് പോളിടെക്നിക് കോളജ് രീതിയിലുള്ള 3–വർഷ ഡിപ്ലോമ വിദ്യാർഥികൾക്ക് അനുഗ്രഹമാണ്. സ്ഥാപനങ്ങൾ ഇതനുസരിച്ച് നിയമാനുസൃതമുള്ള അംഗീകാരം നേടി മുന്നോട്ടു വരേണ്ടതുണ്ട്. സംസ്ഥാനത്തെ പ്രഫഷനൽ കോളജ് മാനദണ്ഡപ്രകാരം സംവരണക്രമം പാലിക്കും. വാർഷിക ഫീസ് 98,000 രൂപയായി നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും പുതിയ പ്രവേശനത്തിൽ ഇതു മാറാം.